തിയ്യതി വ്യക്തമായില്ല എങ്കിലും ഇത്തവണ ഐഎസ്എൽ സീസൺ നടക്കുമെന്ന ഉറപ്പ് എഐഎഫ്എഫ് നൽകിയിട്ടുണ്ട്. ഡിസംബറിൽ ഐഎസ്എൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതിന് മുന്നോടിയായി ഒക്ടോബർ- നവംബർ മാസങ്ങളിൽ സൂപ്പർ കപ്പും നടക്കും.
എഎഫ്സി സ്ലോട്ട് ഉള്ളതിനാൽ ഐഎസ്എൽ ക്ലബ്ബുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കും. സൂപ്പർ കപ്പിൽ പങ്കെടുക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ തയാറായതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പർ കപ്പ് മുങ്ങുന്നൊരുക്കത്തിനായി ക്ലബ്ബുകൾ വിദേശ സൈനിംഗുകൾ ആരംഭിച്ചിരിക്കുകയാണ്.
ജംഷദ്പൂർ എഫ്സിയാണ് ഇപ്പോൾ ഒരു വിദേശ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. നൈജീരിയൻ പ്രതിരോധ താരം സ്റ്റീഫൻ ഈസെയെ വീണ്ടും ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരുന്നതായി അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.
2020–2021 സീസണിൽ ജംഷദ്പൂർ എഫ്സിയ്ക്ക് വേണ്ടി കളിച്ച താരമാണ് സ്റ്റീഫൻ ഈസെ.ഈസെയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത് ഐ.എസ്.എൽ. ക്ലബ്ബുകൾ വിദേശ താരങ്ങളെ സൈൻ ചെയ്യുന്നതിൽ വീണ്ടും സജീവമായി എന്നാണ്.
മറ്റ് ക്ലബ്ബുകളും ഉടൻ തന്നെ തങ്ങളുടെ വിദേശ സൈനിംഗുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
