മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് പരാജയപ്പെടുത്തിയിരിക്കുയാണ് ഇന്ത്യ. 42 പന്തിൽ നിന്ന് എട്ട് ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു സാംസൺന്റെ കരുത്തില്ലാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
അതുകൊണ്ട് തന്നെ മത്സരത്തിലെ ഏറ്റവും മികച്ച താരമായി തിരെഞ്ഞെടുത്തത് സഞ്ജുവിനെയാണ്. പക്ഷെ മത്സര ശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ, ജസ്പ്രീത് ബുംറ പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് അർഹനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസൺ.
ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിന് ബുംറയാണ് അവാർഡിന് കൂടുതൽ അർഹനെന്ന് സാംസൺ പറഞ്ഞത്. മുംബൈയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യ 253 റൺസ് വിജയകരമായി പ്രതിരോധിച്ചപ്പോൾ ബുംറ 4-0-33-1 എന്ന നിലയിൽ ഫിനിഷ് ചെയ്തു.
ബുംറയെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ബൗളറെന്ന് സാംസൺ വിശേഷിപ്പിച്ചു. ഡെത്ത് ബോൾ സമയത്ത് ബുംറ നിർണായകമായ ഓവറുകൾ എറിഞ്ഞില്ലായിരുന്നെങ്കിൽ, പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് വാങ്ങാൻ ഞാൻ ഇവിടെ നിൽക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്നത്തെ ടീമിന്റെ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്. ജസ്പ്രീത് ബുംറയ്ക്ക് ഒരുപാട് ക്രെഡിറ്റ് നൽകണം. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടായ പ്രതിഭ, ഇന്ന് അദ്ദേഹം അത് വീണ്ടും കാണിച്ചു. വാസ്തവത്തിൽ, ഈ അവാർഡ് അദ്ദേഹത്തിന് തന്നെ നൽകണം,”
“അദ്ദേഹം മരണസമയത്ത് പന്തെറിഞ്ഞ രീതിയിൽ പന്തെറിഞ്ഞില്ലെങ്കിൽ, ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു. ഇത്രയും കഠിനമായ സാഹചര്യങ്ങളിൽ സ്വയം പിന്തുണച്ചതിനും പന്തെറിഞ്ഞതിനും ബൗളർമാർക്കാണ് മുഴുവൻ ക്രെഡിറ്റും,” സാംസൺ കൂട്ടിച്ചേർത്തു.
