Uncategorized

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ ഇന്ത്യൻ മുന്നേറ്റ സൈനിങ് ലോഡിങ്; വരുന്നത് നാഷണൽ ടീം താരം…

അടുത്ത സീസൺ മുന്നോടിയായുള്ള കിടിലൻ നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിയുടെ ഇന്ത്യൻ മുന്നേറ്റ താരം എഡ്മണ്ട് ലാൽരിൻഡിക്കയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്. 90ndstoppage റിപ്പോർട്ട്‌ പ്രകാരം ഈയൊരു ട്രാൻസ്ഫർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

രണ്ട് വർഷ കരാറിലായിരിക്കും എഡ്മണ്ട് ബ്ലാസ്റ്റേഴ്‌സിലെത്തുക. 26 കാരനായ താരം നിലവിൽ ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിര സാനിധ്യമാണ്. ഈ സീസണിൽ താരം ഇന്റർ കാശിക്കായി 19 മത്സരങ്ങൾ നിന്ന് അഞ്ച് ഗോളും ആറ് അസ്സിസ്റ്റും നേടിയിട്ടുണ്ട്.

താരത്തിന്റെ പ്രകടനം വിലയിരുത്തുകയാണേൽ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഗംഭീര നീക്കം തന്നെയാണ് നടത്തിയിരിക്കുന്നത്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നത്.