മോഹൻ ബഗാന്റെ മലയാളി താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് (kerala blasters fc). മലയാളി താരം മുഹമ്മദ് അദ്നാനിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.24 കാരനായ താരം മിഡ്ഫീൽഡ് കൈകാര്യം ചെയ്യുന്ന താരമാണ്. ഇടത് വിങ്ങിലും താരം തിളങ്ങാറുണ്ട്.
ഇടത് വിങ്ങറായ സലാഹുദ്ദീന്‍ മുത്തൂറ്റ് എഫ് സിയില്‍ നിന്നാണ് കഴിഞ്ഞ സീസണിൽ ബഗാനിലേക്ക് പോകുന്നത്. അവരുടെ റിസേർവ് ടീമിൽ ഭാഗമായ അദ്നാൻ ബഗാൻ സീനിയർ ടീമിനായി സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും പന്ത് തട്ടിയിട്ടുണ്ട്.
റിലയൻസ് ഡെവലപ്മെന്റ് ലീഗിലാണ് താരം ബഗാൻ റിസേർവ് ടീമിനായി കൂടുതൽ മത്സരങ്ങൾ കളിച്ചത്. ഡെവലെപ്മെന്റ് ലീഗിൽ 10 കളികളിൽ നിന്നും അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്.

താരസമ്പന്നമായ ബഗാൻ സീനിയർ ടീമിൽ അവസരം ലഭിക്കുക എന്നത് അദ്‌നാനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ഇതോടെയാണ് താരം അവസരത്തിനായി ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത്.
അതേ സമയം മികച്ച മുന്നൊരുക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് എന്നത് ഈ സൈനിങ്ങിലൂടെ വ്യക്തമാവുകയാണ്. ഫെബ്രുവരി 14 നാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.
ALSO READ: ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ഗോകുലം
content: kerala blasters fc