CricketCricket National TeamsSports

മോശം പ്രകടനം; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് മലയാളി താരം

തലശ്ശേരി സ്വദേശിയാണ് റിസ്​വാൻ​​.​ 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം.

അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി താരം.യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും മലയാളിയുമായ സി.പി റിസ്​വാനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചത്.സമൂഹ മാധ്യമത്തിലൂടെയായിരുന്നു​ വിരമിക്കൽ പ്രഖ്യാപനം.

യു.എ.ഇ ദേശീയ ടീമിന്​ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ് റിസ്‌വാൻ. 2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു. 2020 ൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്​വാൻ​ സ്വെഞ്ചറി നേടിയത്. 109 പന്തിൽ നിന്ന്​ 136 റൺസാണ് താരം അന്ന് നേടിയത്.

തലശ്ശേരി സ്വദേശിയാണ് റിസ്​വാൻ​​.​ 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആ വർഷം നടന്ന ട്വന്‍റി20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ്​ സ്വന്തമാക്കി. ഏഴ്​ ട്വന്‍റി20യിൽ 100 റൺസാണ്​ സമ്പാദ്യം.

ഫോം നഷ്ടപ്പെട്ടതോടെ സമീപ കാലത്തായി അദ്ദേഹം യുഎഇ ടീമിൽ നിന്നും പുറത്തായിരുന്നു. ദേശീയ ടീമിലേക്കുള്ള തിരിച്ചവരവിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ്​ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

നിലവിൽ എമിറേറ്റ്​സ്​ എയർലൈനിൽ ഉദ്യോഗസ്ഥനായ റിസ്​വാൻ യുഎഇ ലീഗ് മത്സരങ്ങളിൽ തുടർന്നേക്കും.