English Premier LeagueFootballManchester UnitedSports

അമോറിം പുറത്തേക്ക്; പകരം മുൻ ചെൽസി പരിശീലകനെ എത്തിക്കാൻ യുണൈറ്റഡ്

മോശം പ്രകടനം തുടരുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ.

മോശം പ്രകടനം തുടരുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ. പകരം മുൻ ചെൽസി പരിശീലകനെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്.

ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപോർട്ടുകൾ അനുസരിച്ച് മുൻ ചെൽസി പരിശീലകനും നിലവിൽ അമേരിക്കൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനുമായ മൗറീസിയോ പോച്ചെറ്റിനോയെ പകരക്കാരനായി എത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

സതാംപ്ടൺ, ടോട്ടൻഹാം തുടങ്ങീ പ്രീമിയർ ലീഗ് ക്ലബ്ബുകൾ പരിശീലിപ്പിച്ച പോച്ചെറ്റിനോ 2023–2024 സീസണിൽ ചെൽസിയുടെ പരിശീലകനായിരുന്നു.

പരിശീലകകളരിയിൽ മേജർ കിരീടങ്ങളൊന്നും നേടാൻ കഴിയാത്ത പരിശീലകനാണ് പോച്ചെറ്റിനോ. പക്ഷെ 48.88 ആണ് അദ്ദേഹത്തിൻറെ വിജയശതമാനം. ഈ കണക്കുകളാണ് യുണൈറ്റഡിനെ ആകർഷിപ്പിക്കുന്നത്.

2014 മുതൽ 2019 വരെ ടോട്ടൻഹാമിനെ പരിശീലിപ്പിച്ചതാണ് അദ്ദേഹത്തിൻറെ കരിയറിലെ മികച്ച കാലഘട്ടം. എന്നാൽ ഇക്കാലയളവിൽ ടോട്ടൻഹാമിന് കിരീടങ്ങൾ ഉയർത്താൻ കഴിഞ്ഞില്ല എങ്കിലും ക്ലബ്ബിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്.