CricketIndian Premier League

‘പറക്കും സാൾട്ട്‘! സീസൺ ബെസ്റ്റ് ക്യാച്ചിൽ ഇഷാൻ പുറത്ത്, RCBക്കായി മൂന്ന് ഗംഭീര ക്യാച്ചുകളുമായി ഫിൽ സാൾട്ട്; വീഡിയോ കാണാം…

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിൽ സാൾട്ട് മൂന്ന് മികച്ച ക്യാച്ചുകളാണ് നേടിയത്. ഫീൽഡിംഗിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കാഴ്ച്ചവെച്ചത്.  

ഇതിൽ എടുത്ത് പറയേണ്ടതാണ് ഒറ്റകയൻ ക്യാച്ചിൽ ഇഷാൻ കിഷനെ പുറത്താക്കിയത്. പതിനാറാം ഓവറിൽ ബൗണ്ടറിക്ക് സമീപം ക്യാച്ച് എടുത്താണ് 80 റൺസ് നേടിയ അപകടരക്കാരനായി നിന്ന ഇഷാൻ കിഷനെ പുറത്താക്കിയത്. താരം എടുത്ത ക്യാച്ചിന്റെ വീഡിയോ ഇതാ…

ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ, ഡീപ്പിൽ രണ്ട് മികച്ച ക്യാച്ചുകൾ നേടി സാൾട്ട് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പവർപ്ലേയിൽ ട്രാവിസ് ഹെഡിന്റെയും പിന്നീട് ഹെൻറിച്ച് ക്ലാസനന്റെയും ക്യാച്ച് അദ്ദേഹം നേടി.  

ഹെൻറിച്ച് ക്ലാസനന്റെ ഷോട്ട് ബൗണ്ടറി ലൈനിന്റെ തൊട്ട് അടുത്ത് നിന്നാണ് ഫിൽ സാൾട്ട് ക്യാച്ച് എടുത്തത്. ബൗണ്ടറി കുഷ്യനുമുകളിൽ തൊട്ട് തൊട്ടില്ല എന്ന രീതിയിലായിരുന്നു സാൾട്ട് ക്യാച്ചെടുത്തത്.