അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കരുത്തന്മാരായ എഫ്സി ഗോവയെ സമനിലയിൽ വീഴ്ത്തിയിരിക്കുകയാണ് ഇന്റർ കാശി. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
ഈയൊരു മത്സരത്തിൽ ഇന്റർ കാശിക്കായി ഗോൾ നേടിയത് മലയാളി താരം പ്രശാന്ത് മോഹനായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്തിൽ കിടിലൻ ചിപ്പ് ഗോളിലൂടെയായിരുന്നു താരം ഇന്റർ കാശിക്കായി ലീഡ് നേടി കൊടുത്തത്.
ALSO READ:- അടിതെറ്റി കേരള ബ്ലാസ്റ്റേഴ്‌സ്; തോൽവിയിലും ആശ്വാസമായത് ഈ മൂന്ന് താരങ്ങളുടെ പ്രകടനം…
45+2 മിനുട്ടിൽ ലെഫ്റ്റ് ബാക്ക് താരം ടോമ്പ സിംഗിൽ നിന്നും ഉയർന്നു വന്ന പന്ത്, പ്രശാന്ത് ബോക്സിന്റെ മധ്യഭാഗത്ത് നിന്നും പോസ്റ്റിന്റെ താഴെ വലത് മൂലയിലേക്ക് ഇടത് കാൽ കൊണ്ട് ചിപ്പ് ചെയ്ത് ഗോൾ നേടുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ….
മറുഭാഗത്ത് 84ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ വിദേയ താരം ഡെജാൻ ഡ്രാസിക്കാണ് ഗോവയ്ക്ക് സമനില ഗോൾ നേടിയത്.
