പാകിസ്ഥാനിൽ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ. പുതിയ രാജ്യമായി അവർ പ്രഖ്യാപനം നടത്തിയെങ്കിലും ഇനി ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ ‘ റിപ്പബ്ലിക് ബലൂചിസ്ഥാൻ’ എന്ന പുതിയ രാജ്യം കൂടി ലോകഭൂപടത്തിൽ ഇടം പിടിക്കും. അങ്ങനെയെങ്കിൽ ബലൂചിസ്ഥാൻ എന്ന ക്രിക്കറ്റ് ടീം ഉടൻ വരും.
ഇത് വരെ പാകിസ്താന്റെ ഭാഗമായിരുന്നതിനാൽ ബലൂചിസ്ഥാനിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി കളിക്കുന്നുണ്ട്. എന്നാൽ ബലൂചിസ്ഥാൻ എന്ന രാജ്യം നിലവിൽ വരികയാണ് എങ്കിൽ പാകിസ്ഥാൻ ദേശീയ ടീമിൽ കളിച്ചിരുന്ന താരങ്ങൾ ബലൂചിസ്ഥാൻ ടീമിലേക്ക് മാറും.
പാക് സൂപ്പർ ബൗളർ ഷഹീൻ അഫ്രീദി, ടി20 നായകൻ സൽമാൻ ആഘ, ഇമാമുൽ ഹഖ്, ഇമാമുൽ ഹഖ്, ഹാരിസ് റൗഫ് എന്നിവർ ബലൂചിസ്ഥാനിൽ നിന്നുള്ള താരങ്ങളാണ്. ബലൂചിസ്ഥാൻ ക്രിക്കറ്റ് ടീം രൂപീകൃതമാവുമ്പോൾ ഈ താരങ്ങൾ ബലൂചിസ്ഥാൻ ക്രിക്കറ്റ് ടീമിന് വേണ്ടിയായിരിക്കും കളിക്കുക.
അതേ സമയം, പാകിസ്ഥാനിൽ നിന്നും പണ്ട് മുതലേ ബലൂചിസ്ഥാൻ സ്വാതന്ത്രം ആഗ്രഹിച്ചിരുന്നു. വിഭജന കാലത്ത് ബലൂചിസ്ഥാന് ഇന്ത്യൻ യൂണിയനിൽ ചേർന്നായിരുന്നു താൽപര്യം. എന്നാൽ അന്ന് പാകിസ്താന്റെ ശില്പിയായയ മുഹമ്മദ് അലി ജിന്ന നിർബന്ധപൂർവം ബലൂചിസ്ഥാനെ പാകിസ്ഥാനിൽ ചേർക്കുകയായിരുന്നു.
അന്ന് മുതൽ ബലൂചികൾ പാകിസ്ഥാനിൽ നിന്നും സ്വാതന്ത്രം ആവശ്യപ്പെടുന്നു. ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിലാണ് അവർക്കത് നേടാൻ സാധിച്ചത്. ഇതിനോടകം സ്വാതന്ത്രം പ്രഖ്യാപിച്ച ബലൂചിസ്ഥാൻ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിനായി ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.
