കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപെട്ട താരങ്ങളിൽ ഒരാളായിരുന്നു കെ പി രാഹുൽ. എന്നാൽ താരം കഴിഞ്ഞ കുറെ മത്സരങ്ങളിൽ തന്റെ മികവിന്റെ അടുത്ത് പോലുമുണ്ടായില്ല. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ വിറ്റു. ഒഡിഷയിലേക്കാണ് താരം പോയത്.
കഴിഞ്ഞ ദിവസം ഒഡിഷ ടീമിനോപ്പം താരം കൊച്ചിയിൽ എത്തിയിരുന്നു.അവിടെ വെച് രാഹുൽ തന്റെ പ്രതികരണം നൽകിയിരുന്നു. ഒരിക്കൽ ക്ലബ് തന്നെ വിൽക്കുമെന്ന തീരുമാനം എടുത്തതാണ്. അത് കൊണ്ട് തന്നെ തനിക്ക് പോയെ തീരുകയൊള്ളയായിരുന്നു
എന്നാൽ താൻ ഫോമിലേക്ക് എത്തേണ്ടതുണ്ട്. അങ്ങനെ എത്തിയാൽ താൻ ഇങ്ങോട്ട് തന്നെ ഒരിക്കൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.