CricketIndian Cricket TeamSports

നീലക്കുപ്പായത്തിലെ ഹിറ്റ്മാൻ യുഗം അവസാനിക്കുന്നു; രോഹിത് ശർമ ഇനി ടീം ഇന്ത്യയിലുണ്ടാവില്ല..?

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ ഏകദിന ടീമിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ ഏകദിന ടീമിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. നിലവിൽ ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്, ഏകദിനത്തിൽ മാത്രമാണ് സജീവമായിട്ടുള്ളത്.

രോഹിത് ശർമ്മയ്ക്ക് നിലവിൽ 38 വയസ്സാണ് പ്രായം. 2027-ലെ ഏകദിന ലോകകപ്പ് അടുക്കുമ്പോൾ അദ്ദേഹത്തിന് 40 വയസ്സാകും. ഈ പ്രായത്തിൽ ഒരു താരത്തെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമല്ല. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഗംഭീറിന്റെ പ്ലാൻ.

നിലവിൽ ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ഒരു പുതിയ ഇന്ത്യൻ ടീം വളർന്നുവരികയാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ മികച്ച ഓപ്ഷനുകൾ നിലവിലുണ്ട്. ഇത് രോഹിത്തിന്റെ ഏകദിന കരിയറിന് വലിയ വെല്ലുവിളിയുയർത്തുന്നു. സജീവ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നത് രോഹിത്തിന്റെ ഫിറ്റ്നസിനെയും ബാധിക്കാൻ സാധ്യതയുണ്ട്.

അടുത്ത ഏകദിന പരമ്പരകളിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ഇത് ഏകദിന ടീമിൽ നിന്ന് രോഹിത് പുറത്താകുന്നതിന്റെ വ്യക്തമായ സൂചനയായി കണക്കാക്കാം.

അടുത്ത ലോകകപ്പിന് മുന്നോടിയായി ശുഭ്മാൻ ഗിൽ ഇന്ത്യൻ ഏകദിന ടീമിന്റെ നായകനാകാനും സാധ്യതയുണ്ട്. രോഹിത് ശർമ്മയുടെ വിടവാങ്ങൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമോ എന്ന് കണ്ടറിയണം.