CricketIndian Premier LeagueSports

ദൈവത്തെ പിന്നിലാക്കി സൂര്യകുമാർ യാഥവ്; പിന്തള്ളിയത് 15 വർഷത്തെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരുന്നു മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാഥവിന്. കളിച്ച അധിക മത്സരത്തിലും താരത്തിന് മികച്ച പ്രകടനം തന്നെ മുംബൈക്കായി കാഴ്ച്ചവെക്കാൻ സാധിച്ചു.

ഇപ്പോളിത 15 വർഷങ്ങൾക്ക് മുൻപ് സച്ചിന് തെണ്ടുൽക്കർ കുറിച്ച റെക്കോർഡ് മാറ്റി എഴുത്തിയിരിക്കുകയാണ് സൂര്യകുമാർ. മുംബൈക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കുകയാണ് സൂര്യകുമാർ.

2010 സീസണിൽ സച്ചിൻ നേടിയ 618 റൺസെന്ന റെക്കോർഡാണ് സൂര്യകുമാർ ഇപ്പോൾ മറികടന്നത്. ഈ സീസണിൽ താരം ഇതോടകം 640 റൺസുകൾ നേടി കഴിഞ്ഞു. ഇതോടെയാണ് സൂര്യകുമാർ സച്ചിന്റെ പേരിലുണ്ടായിരുന്ന കഴിഞ്ഞ 15 വർഷത്തെ റെക്കോർസ് തിരുത്തിയെഴുതിയത്.

താരം ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് അഞ്ച് അർദ്ധസെഞ്ച്വറിയാണ് നേടിയത്. അതോടൊപ്പം 64 ഫോറുകളും 32 സിക്സ്കളും താരം ഈ സീസണിൽ അടിച്ച് കൂട്ടി. എന്തിരുന്നാലും താരം ഇതേ പ്രകടനം പ്ലേഓഫിലും കാഴ്ച്ചവെക്കുമെന്ന് പ്രതിക്ഷിക്കാം.