നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.