CricketCricket LeaguesIndian Premier LeagueSports

അന്ന് സഞ്ജു; ഇന്ന് വിഘ്‌നേശ്; ഹാർദിക്കിന് മലയാളി താരങ്ങളെ പുച്ഛം ?

ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ മലയാളി താരം വിഘ്‌നേശ് പുത്തൂർ ആദ്യ ഇലവനിലും ഇമ്പാക്ട് ലിസ്റ്റിലും ഇടംപിടിക്കാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചെന്നൈയ്ക്കെതിരെ മിന്നും പ്രകടനം നടത്തിയ താരത്തെയാണ് മുംബൈ പുറത്തിരുത്തിയത് എന്നതാണ് അത്ഭുതകരം.

നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവന്നതോടെയാണ് മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ടീമിലെ സ്ഥാനം നഷ്ടമായത്. ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവായിരുന്നു മുംബൈയെ നയിച്ചത്.

ഇടം കൈയന്‍ ചൈനാമാന്‍ ബൗളറാണ് വിഘ്‌നേഷ്. അധികമാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ബൗളിങ് ശൈലിയാണിത്.ബാറ്റ്‌സ്മാന് ഇടം കൈയന്‍ ചൈനാമാനെ നേരിടുക പ്രയാസമാവുമെന്നുറപ്പ്. നേരത്തെ നെറ്റ്സിൽ രോഹിത് ശർമ്മ, സൂര്യ കുമാർ, തിലക് വർമ്മ എന്നിവർ വിഘ്‌നേശിനെ നേരിടാൻ പ്രയാസമെന്ന് പറയുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു താരത്തെ പുറത്തിരുത്തിയതിൽ നായകൻ പാണ്ട്യയ്ക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്.

ഹര്‍ദിക്കിന് മലയാളി താരങ്ങളെ ഇഷ്ടമല്ലെന്നാണ് ആരാധകരിൽ പലരും പങ്ക് വെയ്ക്കുന്നത്. നേരത്തെ സഞ്ജു സാംസണെ പാണ്ട്യ സ്ലെഡ്ജ് ചെയ്തതും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.