ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇന്ത്യൻ പരിശീലകനാവുന്നതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരുന്ന താരമായിരിക്കുന്നു ഗൗതം ഗംഭീർ. അതിനാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി വന്നപ്പോൾ സഞ്ജു ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം ലഭിക്കുന്ന സാഹചര്യത്തിൽ മാത്രം ടി20 കളിയ്ക്കാൻ സഞ്ജുവിന്