റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെയുള്ള മഹേന്ദ്ര സിങ് ധോണിയുടെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 16 പന്തിൽ 30 റൺസ് എടുത്തെങ്കിലും ഒമ്പതാമനായി ബാറ്റിങിനിറങ്ങിയതും തകർത്തടിക്കാൻ അവസാന ഓവർ വരെ കാത്തിരുന്നതും ധോനിക്കതിരെയുള്ള വിമർശനത്തിന് കാരണമായി. എന്നാൽ ധോണിയേകക്കാൾ മോശം പ്രകടനം നടത്തുന്ന രണ്ട് മുംബൈ ഇന്ത്യൻസ് താരങ്ങളും ഇപ്പോൾ വിമർശനത്തിന് വിധേയമാവുകയാണ്.
ഇന്ത്യൻ നായകനും മുംബൈ ഓപ്പണറുമായ രോഹിത് ശർമ്മ തന്നെയാണ് ഒന്നാമൻ. ചെന്നൈയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പൂജ്യനായി മടങ്ങിയ രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ നേടിയത് വെറും 8 റൺസ് മാത്രം. അതും 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയപ്പോൾ.
മറ്റൊരാൾ നായകൻ ഹർദിക് പാണ്ട്യയാണ്. ഗുജറാത്തിനെതിരെ ബൗൾ കൊണ്ട് തിളങ്ങിയ പാണ്ട്യ ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടു. ഏറെ നിർണായകമായ ഫിനിഷിങ് റോളിൽ ഇറങ്ങിയ പാണ്ട്യ തീർത്തും നിരാശപ്പെടുത്തു.
ബാറ്റിങ്ങിനിറങ്ങി 17 പന്തില്‍ 11 റണ്‍സാണ് പാണ്ട്യ നേടിയത്. തകര്‍ത്തടിച്ച് വിജയത്തിലേക്ക് മുംബൈയെ എത്തിക്കുമെന്ന് കരുതിയ ഹാര്‍ദിക്കിന്റെ മെല്ലെപോക്ക് ടീമിനെ സമ്മർദത്തിലാക്കി. മുംബൈയെ ജയിപ്പിക്കാന്‍ യാതൊരു താല്‍പ്പര്യവും ഇല്ലാതെ പോലെയാണ് പാണ്ട്യ ബാറ്റ് വീശിയത്.
നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.