in , , ,

CryCry AngryAngry OMGOMG LOLLOL LOVELOVE

സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല

മലയാളി താരം സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഇടം പിടിച്ചത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകിയത്. എന്നാലിപ്പോൾ ആ സന്തോഷം അസ്തമിക്കുകയാണ്. കാരണം ടി20 സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും ഒരൊറ്റ മത്സരം പോലും കളിക്കാനാവാതെ സഞ്ജുവിന് മടങ്ങേണ്ടി വരും.

മലയാളി താരം സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഇടം പിടിച്ചത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകിയത്. എന്നാലിപ്പോൾ ആ സന്തോഷം അസ്തമിക്കുകയാണ്. കാരണം ടി20 സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും ഒരൊറ്റ മത്സരം പോലും കളിക്കാനാവാതെ സഞ്ജുവിന് മടങ്ങേണ്ടി വരും.

ALSO READ: 26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

കഴിഞ്ഞ 3 മത്സരങ്ങളിലും ഇന്ത്യ ലൈനപ്പിൽ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. ഇതിൽ ശിവം ദുബെ, സൂര്യകുമാർ എന്നിവർ ആദ്യ രണ്ട് മത്സരങ്ങളിലും മോശം ഫോമിലാണ് ഉണ്ടായത്. എന്നാൽ അമേരിക്കയ്ക്കെതിരായ മത്സരത്തിൽ ഇരുവരും മികവ് കാണിച്ചതോടെ സഞ്ജുവിന്റെ പ്രതീക്ഷ പൂർണമായും അടയുകയാണ്.

ALSO READ: പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

ഇന്ത്യൻ നിരയിൽ ഇത് വരെ ബാറ്റ് കൊണ്ട് തിളങ്ങാത്തത് വിരാട് കോഹ്ലി മാത്രമാണ്. എന്നാൽ കോഹ്ലി ആദ്യ ഇലവനിൽ നിന്നും പുറത്ത് പോകാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. ഇനി ആർക്കെങ്കിലും പരിക്ക് സംഭവിച്ചാൽ മാത്രമേ സഞ്ജുവിന് ആദ്യ ഇലവൻ പ്രതീക്ഷിക്കാൻ കഴിയുകയുള്ളു.

ALSO READ: ഒത്ത് കളിയോ; ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ പാക് താരത്തിനെതിരെ ആരോപണം

സൂപ്പർ എട്ട് ഉറപ്പിച്ചതിനാൽ കാനഡയ്ക്കതിരായ മത്സരം ഇന്ത്യയ്ക്ക് നിർണായകമല്ല. എന്നാൽ ടീം കോമ്പിനേഷനെ ബാധിക്കാതിരിക്കാൻ ഇന്ത്യ ആദ്യ ഇലവനിൽ മാറ്റം വരുത്താൻ സാധ്യതയില്ല. ഇതും സഞ്ജുവിന് മുന്നിലുള്ള വാതിലുകൾ അടയ്ക്കാൻ കാരണമാകുന്നു.

ALSO READ: ഇന്ത്യ – പാക് മത്സരത്തെക്കുറിച്ച് വ്‌ളോഗ്; യൂട്യൂബറെ വെടിവെച്ചുകൊന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

സഞ്ജുവിന്റെ അവസ്ഥ മാത്രമല്ല, മറ്റൊരു ബാറ്ററായ യശ്വസി ജയ്സ്വാളും ആദ്യ ഇലവൻ പ്രതീക്ഷിക്കണ്ട. പിന്നെയുള്ള കുൽദീപ് യാദവ്. യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്ക് വെസ്റ്റ് ഇന്ഡീസിലെ സ്പിന്നിംഗിൽ പിച്ചിലെങ്കിലും സൂപ്പർ എട്ട് പോരാട്ടത്തിൽ അവസരം ലഭിക്കും. എന്നാൽ സഞ്ജുവിനും ജയ്‌സ്വാളിനും ഒരൊറ്റ മത്സരം പോലും കളിക്കാതെ നാട്ടിലേക്ക് പറക്കാം.

ALSO READ: ഗംഭീർ പരിശീലകനായാൽ ആദ്യം മാറ്റുന്നത് ആ നിയമം; സൂചന നൽകി താരം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇന്റർ മിയാമിയുമായി ചർച്ചയിൽ

സന്തോഷിക്കാം; ബ്ലാസ്റ്റേഴ്സിന് പാരയായ നിയമതടസ്സം നീങ്ങുന്നു