FootballIndian Super LeagueSports

ഐഎസ്എല്ലിൽ ഇനി പുതിയ ക്ലബ്; ഔദ്യോഗിക പ്രകാശനം

ഐഎസ്എല്ലിൽ പുതിയ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു.

ഐഎസ്എല്ലിൽ പുതിയ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്പോർട്ടിങ് ക്ലബ് ഡൽഹിയുടെ ലോഗോയാണ് ഇന്ന് പുറത്ത് വിട്ടത്. സ്പോർട്ടിങ് ക്ലബ് ഡൽഹി എന്ന പേര് ഐഎസ്എല്ലിൽ പുതുതാണ് എങ്കിലും പഴയ ഹൈദരാബാദ് എഫ്സിയുടെ പുനരാവിഷ്കരണമാണ് സ്പോർട്ടിങ് ക്ലബ് ഡൽഹി.

ALSO READ: ലൂണയും ഡാനിഷും തിളങ്ങി;തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സ്

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദ് എഫ്സിയെ പുതിയ നിക്ഷേപകർ ഏറ്റെടുക്കുകയും ക്ലബ്ബിന്റെ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റുകയും ക്ലബ്ബിനെ റീ- ബ്രാൻഡിംഗ് ചെയ്യുകയുമായിരുന്നു.

ALSO READ: പറ്റിപ്പല്ല, ഐഎസ്എല്ലിൽ ‘വാർ’ വരുന്നു; ഒഫീഷ്യൽ ടെണ്ടർ നൽകി എഐഎഫ്എഫ്

2021-22 സീസണിലെ ഐഎസ്എൽ കപ്പ് ജേതാക്കളാണ് ഹൈദരാബാദ്. അന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ തോൽപിച്ചാണ് ഹൈദരാബാദ് കിരീടം ചൂടിയത്.

ALSO READ: സൂപ്പർ കപ്പ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

സ്പോർട്ടിങ് ക്ലബ് ഡൽഹിയുടെ വരവോടെ ഐഎസ്എല്ലിൽ തലസ്ഥാന നഗരിക്ക് ഒരു ടീമായിരിക്കുകയാണ്. നേരത്തെ ഡൽഹി ഡയനാമോസ് എഫ്സി എന്ന പേരിൽ ഒരു ഐഎസ്എൽ ക്ലബ് ഉണ്ടായിരുന്നു. പിന്നീട് ഇത് ഒഡീഷ എഫ്സി എന്ന പേരിലേക്ക് റീ-ബ്രാൻഡ് ചെയ്യപ്പെടുകയായിരുന്നു.

https://twitter.com/Footballindelhi/status/1979595023349125390