കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരത്തെ സ്വന്തമാക്കിയിരുന്നു. മോന്റെഗ്രോകാരൻ ദുസാൻ ലഗാറ്ററാണ് ഈ താരം.വെളിപ്പെടുത്താൻ കഴിയാത്ത ട്രാൻസ്ഫർ ഫീസ് കൊടുത്താണ് ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ ടീമിലെത്തിച്ചത്.മെയ്‌ 2026 വരെയാണ് താരത്തിന്റെ കരാർ.

പക്ഷെ ഐ എസ് എൽ നിയമപ്രകാരം 6 വിദേശ താരങ്ങളെ ഒരു സീസണിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുകയൊള്ളു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് 6 വിദേശ താരങ്ങളെ ഐ എസ് എല്ലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോഹ, പേപ്ര, ലൂണ, മിലോസ്, കോയ്ഫ്, ജീസസ് എന്നിവരാണ് ഈ 6 താരങ്ങൾ. ഇവരിൽ ഒരാൾ ടീം വിട്ടാൽ മാത്രമേ പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും.

നിലവിലെ സാഹചര്യത്തിൽ ക്ലബ്‌ വിടാൻ ഏറ്റവും കൂടുതൽ സാധ്യത കോയ്ഫിനാണ്. കോയ്ഫിനെ കൂടാതെ മിലോസിനെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ വിശദാംശങ്ങൾ വരുന്ന മണിക്കൂറകളിൽ അറിയാൻ സാധിച്ചേക്കും.