വമ്പൻ താരനിരയ്ക്കിടയിൽ റയലിൽ അവസരം കുറഞ്ഞതാണ് താരത്തെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്. അതേ സമയം 100 മില്യണിൽ കുറഞ്ഞ ട്രാൻസ്ഫർ ഇടപാടിന് തയാറല്ലെന്നാണ് റയലിന്റെ നിലപാട്.
ഫുട്ബോൾ ലോകം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒരു കൂട്ട്കെട്ട് റയൽ മാഡ്രിഡിൽ യാഥാർത്ഥ്യമായേക്കും! റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് കിലിയൻ എംബാപ്പെയ്‌ക്കൊപ്പം എർലിംഗ് ഹാലാൻഡിനെയും റയൽ മാഡ്രിഡിൽ എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാഡേന സെർ റിപ്പോർട്ട് ചെയ്യുന്നു.
സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
2026 ലോകകപ്പ് അടുത്തിരിക്കെ, യൂറോപ്പിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് നെയ്മർ ഇപ്പോൾ ഗൗരവമായി ചിന്തിക്കുകയാണ്. ബ്രസീലിൽ തുടരുന്നത് മാത്രം മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാം.
അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ നീക്കം അർജന്റീന ടീമിനും ഗുണകരമാവില്ല എന്നാണ് അഭിപ്രായം. കാരണം മികച്ച താരങ്ങളുള്ള ലീഗുകളിൽ കളിക്കുമ്പോൾ മാത്രമേ ഒരു താരത്തിന്റെ പ്രകടനവും ഉയരുകയുള്ളു.
ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ, വരും സീസണുകളിൽ യൂറോപ്പിലെ മറ്റ് ടീമുകൾക്ക് റയൽ മാഡ്രിഡ് വലിയ വെല്ലുവിളിയുയർത്തും എന്നതിൽ സംശയമില്ല.
പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം
ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യുന്നത് വളരെ അപൂർവമാണ്. ലൂയിസ് ഫിഗോ റയൽ മാഡ്രിഡിലേക്ക് പോയതിന് ശേഷം ഇത് കൂടുതൽ സങ്കീർണ്ണമായി. അതുകൊണ്ട് തന്നെ, ഈ കൈമാറ്റത്തിന് റയൽ മാഡ്രിഡ് തയാറാകുമോ എന്നത് കണ്ടറിയണം.
നിലവിൽ ലിവർപൂളിന്റെ ഭാഗത്തുനിന്ന് ആഭ്യന്തര ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെങ്കിലും, ബാഴ്സലോണയ്ക്ക് ഇത് ആശങ്ക നൽകുന്ന വാർത്തയാണ്.
നിലവിൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുക 222 മില്യൺ യൂറോയാണ്. 2017-ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയപ്പോഴാണ് ഈ തുക നൽകിയത്.









