Uncategorized

അഡ്രിയാൻ ലൂണ ഇനി ഏത് ടീമിൽ കളിക്കും?? അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ നടക്കുമോ ബന്ധപ്പെട്ടുള്ള അനിശ്ചിതത്തം ഇപ്പോഴും തുടരുകയാണ്. നിലവിൽ ടൂർണമെന്റ് ഫെബ്രുവരി തുടക്കത്തോടെ തന്നെ ആരംഭിക്കുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. നിലവിൽ ജംഷദ്പൂർ എഫ് സി മാത്രമാണ് AIFF ന്റെ പുതിയ മാറ്റങ്ങൾ പാലിച്ചുകൊണ്ട് ഐഎസ്എൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുള്ള.


അതുകൊണ്ടു തന്നെ മറ്റു ഐഎസ്എൽ ടീമുകളുടെ പ്രധാന താരങ്ങളെല്ലാം ടീം വിട്ട് മറ്റു ടീമുകളിലേക്ക് ചെക്കേറുന്നുണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ലോൺ അടിസ്ഥാനത്തിൽ ടീം വിട്ടിരിക്കുന്നത്.


കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ അഡ്രിയാൻ ലൂണ ഏത് ടീമിലേക്ക്യാണ് ചേക്കേറിയിരിക്കുന്നത് എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പക്ഷേ അഭ്യൂഹങ്ങൾ പ്രകാരം ലൂണ 2025-26 സീസൺ ഒരു ഇന്തോനേഷ്യൻ ക്ലബ്ബിനു വേണ്ടിയായിരിക്കും കളിക്കുക. എന്നാൽ ഏതാണ് ടീം എന്ന് വ്യക്തമല്ല.

അതുകൊണ്ടു തന്നെ അഥവാ ISL നടക്കുകയാണേൽ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ സാധിക്കില്ല. എന്തിരുന്നാലും ലൂണയുടെ പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾ ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ ഔദ്യോഗിമായി പുറത്തു വിടുന്നതാണ