CricketIndian Cricket TeamSports

പാകിസ്താനും ലങ്കയുമല്ല; ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുക ആ ടീം; മുന്നറിയിപ്പ്

ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഏഷ്യകപ്പ് 2025 ന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അടുത്ത ചൊവ്വാഴ്ച ദുബായില്‍ ആതിഥേയരായ യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ചിരവൈരികളായ പാകിസ്ാനോടൊപ്പം യുഎഇ, ഒമാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അതിനാൽ ഇന്ത്യയ്ക്ക് ആദ്യ റൌണ്ട് വളരെ എളുപ്പമായിരിക്കും. എന്നാൽരണ്ടാം റൗണ്ടായ സൂപ്പർ 4 ആണ് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുക.

ഇതിനിടയിൽ, ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയുടെ പാകിസ്താനും അത്ര വെല്ലുവിളി സൃഷ്ടിക്കില്ലെന്നും എന്നാൽ അഫ്ഘാൻ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഘാൻ പഴയത് പോലെ കുഞ്ഞൻ ടീമല്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനൽ വരെത്തിയ അവർ ഏത് വമ്പന്മാരെയും വിറപ്പിക്കാൻ കഴിവുള്ളവരാണ്. റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നീ ലോകോത്തര സ്പിന്നർമാർ തന്നെയാണ് അവരുടെ ശ്കതി. അതും സ്പിന്നിന് വളക്കൂറുള്ള യുഎഇ പിച്ചിൽ.

അടുത്തിടെയായി മോശം ഫോമിലൂടെ കടന്നു പോവുകയാണ് പാകിസ്താന്‍ ടീം. അവരുടെ ആത്മവിശ്വാസത്തിന്റെ കാര്യത്തിലും സംശയമുണ്ട്. അതുകൊണ്ടു പാകിസ്താനു വെല്ലുവിളിയുയര്‍ത്താന്‍ അഫ്ഗാനിസ്താനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഏഷ്യാ കപ്പില്‍ സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഉറപ്പായും കളിപ്പിക്കണമെന്നു മദന്‍ ലാല്‍ ആവശ്യപ്പെടുന്നു. നേരിടാന്‍ വളരെ ബുദ്ധിമുട്ടുള്ള ബൗളറായ അദ്ദേഹത്തിനു കളി ജയിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും ലാല്‍ ചൂണ്ടിക്കാട്ടി.