കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവശ്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് അംഗീരിക്കുകയാണ്.മനോരമയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്‌സിലേക്ക് ലോബെരോ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് കൂടി അവർ റിപ്പോർട്ട് ചെയ്യുന്നു.അവരുടെ റിപ്പോർട്ട് പരിശോധിക്കാം.
ലോബെരോയുമായി 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ലോബെരോയുടെ പ്രിയപ്പെട്ട ശിഷ്യൻ ഹൂഗോ ബോമാസ് കൂടി അദ്ദേഹത്തിന്റെ ഒപ്പം ടീമിലേക്ക് എത്തും.മാത്രമല്ല ലോബേറോ നിർദേശ പ്രകാരമാണ് ഡ്യൂസൻ ലഗാട്ടരിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പരിശീലകൻ ലോബെരോ തന്നെയാവും.
കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഐ എസ് എല്ലിൽ മത്സരമുണ്ട്.കൊച്ചിയിലാണ് മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ.