in , , , ,

LOVELOVE LOLLOL OMGOMG CryCry

ഹമ്മോ കിടിലൻ നീക്കം; സാവി പ്രീമിയർ ലീഗിലേക്ക്

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ നിന്നും പുറത്താക്കപ്പെട്ട ഇതിഹാസ താരം സാവി ഹെർണാണ്ടസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അടുക്കുന്നതായി റിപോർട്ടുകൾ. താരത്തിനായി പ്രീമിയർ ലീഗിലെ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്.

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ നിന്നും പുറത്താക്കപ്പെട്ട ഇതിഹാസ താരം സാവി ഹെർണാണ്ടസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അടുക്കുന്നതായി റിപോർട്ടുകൾ. താരത്തിനായി പ്രീമിയർ ലീഗിലെ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്.

ട്രാൻസ്ഫർ വിദഗ്ദൻ പെഡ്രോ അൽമേഡയുടെ റിപ്പോർട്ട് പ്രകാരം പ്രീമിയർ ലീഗ് ക്ലബ് ചെൽസി സാവിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. ചെൽസിയുടെ സാധ്യത പട്ടികയിൽ സാവിയും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ സാവിയുടെ കീഴിൽ ബാഴ്‌സയ്ക്ക് ഒരൊറ്റ കിരീടം പോലും നേടാനായിട്ടില്ല. ഇതോടെയാണ് സാവിയെ ക്ലബ് പുറത്താക്കുന്നത്. എന്നാൽ സ്വയം പടിയിറങ്ങാൻ ശ്രമിച്ച സാവിയെ ക്ലബ് നിർബന്ധിച്ച് ക്ലബ്ബിൽ നിലനിർത്തി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു എന്ന ആരോപണം ശ്കതമാണ്. അതിനാൽ സാവിയെ പുറത്താക്കിയ നടപടിയിൽ ക്ലബ്ബിനെതിരെയാണ് ബാഴ്‌സ ആരാധകർ.

ALSO READ: 10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

എന്നാൽ ചെൽസിയാവട്ടെ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യുവേഫ യൂറോപ്പ ലീഗ് കളിക്കാനുള്ള അവസരം ചെൽസിക്ക് ഉണ്ടായിരുന്നെങ്കിലും എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടിയതോടെ ചെൽസിയുടെ യൂറോപ്പ ലീഗ് യോഗ്യത നഷ്ടമാവുകയും കോൺഫറൻസ് ലീഗിലേക്ക് ക്ലബ് തരംതാഴുകയും ചെയ്തു.

ALSO READ: അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം

കൂടാതെ പോച്ചട്ടിഞ്ഞോയ്ക്ക് കീഴിൽ ക്ലബിന് വേണ്ടത്ര മികവ് കാട്ടാൻ കഴിയാതെ വന്നതോടെ ക്ലബ് പോച്ചട്ടിഞ്ഞോയെ പുറത്താക്കുകയും ചെയ്തു. പ്രീമിയർ ലീഗിലെ പഴയ പ്രതാപം നഷ്ടപെട്ട ചെൽസി മികച്ച പരിശീലകനിലൂടെ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ്.

ALSO READ: റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

അതേ സമയം കോൺഫറൻസ് ലീഗ് കളിക്കുന്ന ഒരു ടീമിന്റെ ഓഫർ സാവി സ്വീകരിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

സ്റ്റാറേ യുഗത്തിന് തുടക്കമാവുന്നു; ആദ്യ സൈനിങ്‌ വിദേശ മിഡ്ഫീൽഡർ

സ്റ്റാറേ കളി തുടങ്ങുന്നു; ജൂലായ് 26 ന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ‘റെഡിയാകും’