കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അർ ജന്റീനയുടെ കേരള സന്ദർശനം.മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനാണ് പരിഗണിക്കുന്നത്. പക്ഷെ ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ബി സി സി ഐ യും ക്രിക്കറ്റ് ആരാധകരും.ബി സി സി ഐ ഒരു താകീതും കേരള ക്രിക്കറ്റ് ബോർഡിന് നൽകിയിട്ടുണ്ട്
ഈ വരുന്ന വനിതാ ഏകദിന ലോകക്കപ്പിന് ഗ്രീൻഫീൽഡ് പരിഗണിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ഫുട്ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകക്കപ്പ് എന്നാ സ്വപ്നം മറന്നേക്കാനാണ് ബി സി സി ഐ യുടെ താകീത്. ഇതിൽ ക്രിക്കറ്റ് ആരാധകർക്ക് പറയാനുള്ളത് ഇങ്ങനെയാണ്.
കെ സി ഐ പാട്ടത്തിന് എടുത്ത സ്റ്റേഡിയമാണ് കൊച്ചിയിലെത്. അവിടെ ഐ എസ് എൽ കളിക്കാൻ കൊടുത്തു. ഇന്ത്യൻ ടീമിന്റെ മത്സരം അവിടേക്ക് വന്നപ്പോൾ പിച്ച് കുത്തിപൊളിക്കാൻ പാടില്ല എന്ന് പറഞ്ഞു ക്യാമ്പയിൻ ഇറക്കി. ഇപ്പോൾ ഇതാ ഗ്രീൻഫീൽഡിലേക്കും വരുന്നു. ഇത് തീർച്ചയായും ശെരിയല്ല.
ക്രിക്കറ്റ് ആരാധകരുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ.