FootballIndian Super CupKBFCSports

ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ‘ തട്ടി മുട്ടി’ ജയിച്ചത് പോലെയാണ് ആരാധകർ ഈ വിജയത്തെ കാണുന്നത്. ഒരു ഐ- ലീഗ് ക്ലബിനോട് മികച്ച പ്രകടനം നടത്താതെയും ഏകഗോളിന് ജയിച്ചതുമാണ് ആരാധകരെ നിരാശയിലാക്കുന്നത്. അഡ്രിയാൻ ലൂണ ഉൾപ്പെടെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പ്രധാന താരങ്ങൾക്കൊന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. പല താരങ്ങളും ശരാശരിയ്ക്കും താഴെ പോയ മത്സരത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ കേൾക്കുന്നത് പ്രധാനമായും രണ്ട് താരങ്ങൾക്കാണ്.

ALSO READ: തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം

മധ്യനിര താരം ഡാനിഷ് ഫാറൂഖ്, പ്രതിരോധ താരം സന്ദീപ് സിങ് എന്നിവരാണ് മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കുന്നത്. ഇരുവരും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും ശരാശരി പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ല.റൈറ്റ് വിങ് ബാക്കായി കളത്തിലിറങ്ങിയ സന്ദീപിന് ആ വിങ്ങിൽ യാതൊരു ചലനവുമുണ്ടാക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയൊരു താരം ഇന്ന് കളിച്ചിരുന്നോ എന്ന് പോലും ആരാധകർക്ക് സംശയമാണ്.

ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം

ദേശീയ ടീമിൽ നിന്ന് വിളിയെത്തിയ ഡാനിഷ് ഫാറൂഖ്, ആ മികവ് കാട്ടുമെന്ന് കരുതിയെങ്കിലും അവിടെയും തെറ്റി. പതിവ് പോലെ മിസ് പാസുകളുമായി കളം നിറഞ്ഞ ഡാനിഷിനെ 55 ആം മിനുട്ടിൽ കറ്റാലയ്ക്ക് പിൻവലിക്കേണ്ടിയും വന്നു.

ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി

അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം. ഡാനിഷിന് പകരം ഫ്രഡിയേയും സന്ദീപിന് പകരം അമേ റാണാവാഡയെയും കളത്തിലിറക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

ALSO READ: ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി