FootballSportsTransfer News

നെയ്മറിന്റെ യൂറോപ്യൻ റിട്ടേൺ; നീക്കം നടത്തി 3 ക്ലബ്ബുകൾ

സാന്റോസുമായുള്ള നെയ്മറുടെ കരാർ 2025 ജനുവരിയിൽ അവസാനിക്കും. അതിനാൽ യൂറോപ്പിലെ ഈ 3 ക്ലബ്ബുകളും താരത്തിനായി വീണ്ടും ഓഫർ നൽകാനുള്ള സാധ്യതകൾ ഏറെയാണ്.

സൂപ്പർ താരം നെയ്മർ ജൂനിയർ നിലവിൽ കളിക്കുന്നത് തന്റെ സ്വദേശമായ ബ്രസീലിലെ സാന്റോസിന് വേണ്ടിയാണ്. 2023 ലാണ് താരം അവസാനമായി ഒരു യൂറോപ്യൻ ക്ലബിന് വേണ്ടി കളിച്ചത്. പാരീസ് സൈന്റ്റ് ജെർമൈന് വേണ്ടിയാണ് താരം അന്ന് ബൂട്ട്കെട്ടിയത്. ശേഷം സൗദി പ്രൊ ലീഗ് ക്ലബായ അൽ- ഹിലാലിലേക്ക് താരം കൂടുമാറുകയായിരുന്നു. അവിടെ നിന്നും സാന്റോസിലേക്കും. എന്നാൽ 33 കാരനായ താരത്തിനായി ഇന്നും യൂറോപ്യൻ വമ്പന്മാർ രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്.

പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് ഇക്കഴിഞ്ഞ സമ്മറിൽ 3 യൂറോപ്യൻ ക്ലബ്ബുകൾ താരത്തിനായി ശ്രമം നടത്തിയെന്നാണ്. ഇറ്റാലിയൻ വമ്പന്മാരായ നാപോളിയാണ് ഇതിൽ ആദ്യത്തെ ക്ലബ്. കഴിഞ്ഞ സമ്മറിലാണ് നാപോളി നെയ്മർക്കായി രംഗത്ത് വന്നത്. എന്നാൽ അന്ന് നെയ്മർ പരിക്കിന്റെ പിടിയിലായിരുന്നു. ഇതോടെ നെയ്മർക്ക് [പകരം കെവിൻ ഡി ബ്രൂയിനെ അവർ സ്വന്തമാക്കി.

മറ്റൊരു ക്ലബ് ഇറ്റലിയിൽ നിന്ന് തന്നെയുള്ള ഇന്റർ മിലാനാണ്. ഇക്കഴിഞ്ഞ ഏപ്രിൽ- മെയ് മാസത്തിലാണ് താരത്തിനായി ഇന്റർ ശ്രമം നടത്തിയത്. തുർക്കിയിൽ നിന്നുള്ള ഫെനർബാഷേയാണ് മറ്റൊരു ക്ലബ്. ഈ 3 ക്ലബ്ബുകൾക്കും താരത്തെ സ്വന്തമാക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ പരിക്ക് വിനയായി.മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയാണ് നിലവിൽ താരത്തിന് പിന്നിൽ ശക്തമായ ശ്രമം നടത്തുന്നത്.

സാന്റോസുമായുള്ള നെയ്മറുടെ കരാർ 2025 ജനുവരിയിൽ അവസാനിക്കും. അതിനാൽ യൂറോപ്പിലെ ഈ 3 ക്ലബ്ബുകളും താരത്തിനായി വീണ്ടും ഓഫർ നൽകാനുള്ള സാധ്യതകൾ ഏറെയാണ്.

ബ്രസീൽ ദേശീയ ടീമിലേക്ക് ഒരു തിരിച്ച് വരവ് ലക്ഷ്യമിടുന്ന നെയ്മർ ഒരു യൂറോപ്യൻ ഓഫർ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും ഏറെയാണ്.