ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കളിക്കുമ്പോൾ നിലവിൽ ടീമിലുള്ള പല താരങ്ങളെയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ അടുത്ത സീസണിൽ കാണാനാവില്ല. ട്രാൻസ്ഫർ ജാലകം തുറക്കുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റിപ്പോർട്ടുകൾ നിരവധിയാണ് പുറത്തുവരുന്നത്.
ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരവും നായകനുമായ അഡ്രിയാൻ ലൂണയേ വിൽക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.
Also Read – Breaking News : ലൂണയോട് ടീം വിട്ടു പോവാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു!! ഞെട്ടലോടെ ഫാൻസ്..
നാല് സീസണോളം ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്ന് നയിച്ച നായകനെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ക്ലബ്ബിൽ നിന്നും ഒഴിവാക്കുമ്പോൾ ഏറ്റവും മികച്ച മറ്റൊരു വിദേശ താരത്തിന് ടീമിലേക്ക് പുതുതായി കൊണ്ടുവരിക എന്നത് ബ്ലാസ്റ്റേഴ്സ് ഉത്തരവാദിത്വമാണ്.
Also Read – ലൂണയേ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് എതിരാളികൾ!!
അഡ്രിയാൻ ലൂണക്ക് പകരക്കാരനെ തേടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അനുയോജ്യമായ പകരക്കാരന്റെ സൈനിങ് ലഭിക്കുകയാണെങ്കിൽ ലൂണയേ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കും. ലൂണക്ക് പകരം മറ്റൊരു സൂപ്പർ വിദേശ സൈനിങ് ടീമിലേക്ക് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പദ്ധതികൾ.
Also Read – ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തപ്പോൾ പോലും ഇവാൻ ആശാൻ ഇത് പ്രതീക്ഷിച്ചു കാണില്ല!!
