ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും ആരാധകരും, ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകളാണ് ആരാധകർ കാത്തിരിക്കുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നിലവിലെ ട്രാൻസ്ഫർ പദ്ധതികൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ള നിരവധി താരങ്ങളാണ് പുറത്തേക്ക് പോകാൻ ഒരുങ്ങുന്നത്. പകരം മികച്ച ഇന്ത്യൻ താരങ്ങളുടെ ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗ്സ് ടീമിലേക്ക് വരാനുള്ള സാധ്യതകളും നിലവിലെ മാനേജ്മെന്റ്നെ വെച്ച് നോക്കുകയാണെങ്കിൽ കുറവാണ്.
അതേസമയം പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന സൂപ്പർ താരമായ അഡ്രിയാൻ ലൂണയോട് ടീം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
Also Read – ഡിഫെൻസിലേക്ക് തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥സമ്മതിക്കില്ലെന്ന് എതിരാളികളും..
അഡ്രിയാൻ ലൂണയോട് മറ്റു ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ കൂടുമാറ്റം നടത്താനുള്ള ഓപ്ഷനുകൾ നോക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സൂചിപ്പിച്ചെന്നും ബ്ലാസ്റ്റേഴ്സിന്റെ ഭാവി പദ്ധതികളിൽ ലൂണ ഉണ്ടായേക്കില്ലെന്ന് സൂചനകൾ നൽകിയതായാണ് റിപ്പോർട്ടുകൾ.
