ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് കിടിലൻ ഇന്ത്യൻ താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
എതിരാളികളായ മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിക്കുന്ന വിപിൻ സിങ്ങിനെ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ നടന്നതെങ്കിലും അവസാനം ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായാണ് അവസാനിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന് ലഭിച്ച ട്രാൻസ്ഫർ ടാർഗറ്റ് ആര്? സൂചനകൾ വിരൽ ചൂണ്ടുന്നത് ഈ സൂപ്പർതാരത്തിനെ..
ഒരു സമയത്ത് ബിപിൻ സിങ്ങിനെ സൈനിങ് ചെയ്യുന്നതിനരികിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏകദേശം സൈനിങ് ഉറപ്പിച്ച മട്ടിലായിരുന്നു, എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫർ നൽകിക്കൊണ്ട് മുന്നോട്ടുവന്ന ഈസ്റ്റ് ബംഗാൾ താരത്തിന്റെ ട്രാൻസ്ഫർ സ്വന്തമാക്കി.
രണ്ട് വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിനേക്കാളും മികച്ച ഓഫർ താരത്തിന് മുന്നിൽ നൽകിയ ഈസ്റ്റ് ബംഗാൾ ബിപിൻ സിങ്ങിനെ സ്വന്തമാക്കിയതായാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. ഇതാദ്യമായെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് ഇങ്ങനെ സംഭവിക്കുന്നത്.
Also Read – ഡിഫെൻസിലേക്ക് തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥സമ്മതിക്കില്ലെന്ന് എതിരാളികളും..