Uncategorized

ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയേ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരങ്ങളുടെ കാര്യത്തിലും ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ട്.

നായകനായ അഡ്രിയാൻ ലൂണയേ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്കുകൾ ഏകദേശം തീരുമാനമായിട്ടുണ്ട്.

Also Read – ലൂണയേ വിറ്റു കാശാക്കി മറ്റൊരു സൂപ്പർ ഫോറിൻ സൈനിങ്👀🔥മാനേജ്മെന്റിന്റെ പദ്ധതികൾ ഇങ്ങനെ.. – Aavesham CLUB: Powering Passion

ഡിഫെൻസീവ് താരമായ മിലോസിനെ ഒഴിവാക്കി പുതിയൊരു സെന്റർ ബാക്ക് വിദേശ താരത്തിന്റെ സൈനിങ് സ്വന്തമാക്കുവാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. കൂടാതെ മുന്നേറ്റത്തിലേക്ക് പുതിയൊരു വിദേശതാരത്തിനെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനം എടുത്തിട്ടുണ്ട്.

Also Read – ബ്ലാസ്റ്റേഴ്സിലെ മാലപ്പടക്കത്തിനു മാനേജ്മെന്റ് തിരി കൊളുത്തുന്നു👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

മുന്നേറ്റത്തിൽ നിന്നും ക്വാമി പെപ്രയെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നത്. കൂടാതെ അഡ്രിയാൻ ലൂണക്ക്‌ അനുയോജ്യമായ പകരക്കാരനെ കിട്ടുവാണേൽ ലൂണയേ വിൽക്കുന്ന കാര്യവും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പരിഗണിക്കാനുള്ള സാധ്യതകളുമാണ് മുന്നിലുള്ളത്.

Also Read – കിടിലൻ വെടിക്കെട്ട് വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥ഈ സൂപ്പർതാരം വരുമോ?- Aavesham CLUB: Powering Passion