Uncategorized

കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി നിലവിൽ ടീമിലുള്ള ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ മറ്റു ടീമുകളിലേക്ക് പറഞ്ഞയക്കുവാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കുവാനുള്ള മികച്ച അവസരങ്ങളാണ് ഇത് തുറന്നു നൽകുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലുള്ള ചില താരങ്ങളെ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൂടാതെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. അതേസമയം ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകളിലേക്ക് പറഞ്ഞയക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

Also Read  – ബ്ലാസ്റ്റേഴ്സിലെ മാലപ്പടക്കത്തിനു മാനേജ്മെന്റ് തിരി കൊളുത്തുന്നു👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ 21കാരനായ യുവ മിഡ്‌ഫീഡർ യോയ്ഹിന്ബ മെയ്റ്റെയേ ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയക്കാനുള്ള തീരുമാനമാണ് ബ്ലാസ്റ്റേഴ്‌സ് എടുത്തിട്ടുള്ളത്. യുവതാരത്തിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബുകൾ മുന്നോട്ട് വരികയാണെങ്കിൽ  ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ സംഘടിപ്പിക്കും.

Also Read  – കിടിലൻ വെടിക്കെട്ട് വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥ഈ സൂപ്പർതാരം വരുമോ?- Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിനും സീനിയർ ടീമിനും വേണ്ടി സീനിയർ കരിയറിൽ കളിച്ചിട്ടുള്ള താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരങ്ങൾ കുറവാണ്. കൂടുതൽ അവസരങ്ങൾ ലഭിക്കുവാനായി മറ്റു ക്ലബ്ബിലേക്ക് കൂടുമാറുന്നതാണ് താരത്തിന് ഗുണം ചെയ്യുക.

Also Read  – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..