CricketCricket National TeamsSports

ഐസിസി നിയമത്തിനെതിരെ കടുത്ത വിമർശനവുമായി സ്റ്റോക്ക്സ്; പിന്തുണച്ച് ആരാധകർ

ക്രിക്കറ്റിന്റെ സ്വഭാവം ഓരോ രാജ്യത്തും വ്യത്യസ്തമായതുകൊണ്ട്, നിയമങ്ങൾ കൂടുതൽ പ്രായോഗികവും നീതിയുക്തവുമാക്കേണ്ടതുണ്ടോ എന്ന് ഐസിസി പരിഗണിക്കേണ്ടതുണ്ട്. സ്റ്റോക്സിന്റെ ഈ വിമർശനം ക്രിക്കറ്റ് നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ ഓവർ-റേറ്റ് നിയമങ്ങളെക്കുറിച്ച് കടുത്ത വിമർശനവുമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഒരേ നിയമം അശാസ്ത്രീയമാണെന്നും, ഐസിസി ഈ വിഷയത്തിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് സ്റ്റോക്സിന്റെ ആവശ്യം.

“ഏഷ്യൻ പിച്ചുകളിൽ ഒരു ഇന്നിങ്സിലെ 70% ഓവറുകളും എറിയുന്നതും സ്പിന്നർമാരാണ്. എന്നാൽ പേസ് ബൗളിങ്ങിന് അനുയോജ്യമായ ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മത്സരത്തിന്റെ 70-80% ഓവറുകൾ ചെയ്യുന്നത് പേസർമാർമാരാണ്. സ്പിന്നർമാരുടെ ഓവറുകൾക്ക് പേസ് ബൗളർമാരുടെ ഓവറുകളേക്കാൾ കുറഞ്ഞ സമയം മാത്രമേ എടുക്കൂ എന്ന വസ്തുതയും സ്റ്റോക്ക്സ് ചൂണ്ടിക്കാട്ടി.

വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ഓവർ-റേറ്റുകൾ കണക്കാക്കുന്ന രീതി മാറ്റുന്നതിനെക്കുറിച്ച് ഐസിസി ചിന്തിക്കണമെന്നും സ്റ്റോക്സ് ആവശ്യപ്പെട്ടു.ഇത് നിയമങ്ങൾ കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കുമെന്നും സ്റ്റോക്സ് കരുതുന്നു.

ഓവർ-റേറ്റ് കുറയുന്നത് കാരണം ടീമുകൾക്ക് പിഴയും പോയിന്റ് കുറവും ലഭിക്കുന്നത് പതിവാണ്. മത്സരത്തിന്റെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ടെന്നും വിമർശനങ്ങളുണ്ട്. സ്റ്റോക്സിന്റെ ഈ നിർദ്ദേശം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓവർ-റേറ്റ് നിയമങ്ങൾ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു പുതിയ ചർച്ചയ്ക്ക് വഴിവെക്കുമെന്നുറപ്പാണ്.

ക്രിക്കറ്റിന്റെ സ്വഭാവം ഓരോ രാജ്യത്തും വ്യത്യസ്തമായതുകൊണ്ട്, നിയമങ്ങൾ കൂടുതൽ പ്രായോഗികവും നീതിയുക്തവുമാക്കേണ്ടതുണ്ടോ എന്ന് ഐസിസി പരിഗണിക്കേണ്ടതുണ്ട്. സ്റ്റോക്സിന്റെ ഈ വിമർശനം ക്രിക്കറ്റ് നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്. കൂടാതെ താരത്തിന്റെ അഭിപ്രായത്തിന് ആരാധകർ അനുകൂല സ്വരവും ഉയർത്തുന്നുണ്ട്.