ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്.
ബുധനാഴ്ച (ജൂലൈ 23) പന്തിന് കാലിന് പരിക്കേറ്റതിനാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് അദ്ദേഹത്തിന് നഷ്ടമാകും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ ഓവലിൽ വെച്ചാണ് അഞ്ചാം ടെസ്റ്റ് നടക്കുക.
Cricbuzz ന്റെ റിപ്പോർട്ട് പ്രകാരം തമിഴ്‌നാട്ടിൽ നിന്നുള്ള വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സ്ക്വാഡിൽ ഇടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യം പന്തിന് പകരം ഇഷാൻ കിശാനെയായിരുന്നു ഇന്ത്യ സമീപിച്ചത്. എന്നാൽ താരം നിലവിൽ ലഭ്യമല്ലായെന്ന് അറിയിച്ചത്തോടെയാണ് ഇന്ത്യ ജഗദീശനെ ടീമിലെത്തിക്കുന്നത്.
