ശനിയാഴ്ച ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ, ഇന്ത്യയെ കരകയറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ്. ഇന്ന് അദ്ദേഹം തന്റെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറി നേടിയിരിക്കുകയാണ്.
ആകാശ് ദീപിനെ ആദ്യം നൈറ്റ് വാച്ച്മാൻ (രണ്ടാം ദിവസത്തിന്റെ അവസാനം വിക്കറ്റ് രക്ഷിക്കാൻ അയയ്ക്കുന്ന ബാറ്റ്സ്മാൻ) ആയിട്ടാണ് അയച്ചിരുന്നത്, പക്ഷേ അദ്ദേഹം അവസരം പൂർണ്ണമായും മുതലെടുത്ത് 66 റൺസ് നേടി മികച്ച ഇന്നിംഗ്സ് കളിച്ചു. മത്സരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ ലീഡ് നൽകുന്നതിൽ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് പ്രധാന പങ്ക് വഹിച്ചു.
12 ഫോറുകൾ അടിച്ചുകൊണ്ട് 94 പന്തിൽ നിന്ന് 66 റൺസാണ് താരം നേടിയത്. 42ആം ഓവറിൽ ജാമി ഓവർട്ടനാണ് താരത്തിന്റെ വിക്കെറ്റ് സ്വന്തമാക്കിയത്. ഓവർട്ടണിൽ നിന്നുള്ള ഒരു ഷോർട്ട് ബോൾ അദ്ദേഹത്തിന്റെ ബാറ്റിന്റെ അറ്റത് തട്ടി പോയിന്റ് ഫീൽഡറുടെ കൈകളിലേക്ക് ഉയർന്ന് വരുക്കയായിരുന്നു.
എന്തിരുന്നാലും ആകാശ് ദീപിന്റെ ഈയൊരു പ്രകടനം ടീമിന് ഏറെ നിർണായകരമായിരിക്കുകയാണ്. നിലവിൽ സെക്കന്റ് ഇന്നിങ്സ് 65 ഓവർ കഴിയുമ്പോൾ ടീം ഇന്ത്യ 274ന് ആറ് വിക്കെറ്റ് നഷ്ടത്തിൽ നിൽക്കുകയാണ്.
