സൂപ്പർസ്റ്റാർ രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കൂലി തീയേറ്റർ റിൽസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഓഗസ്റ്റ് 14നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിനിമയുടെ വിദേശ രാജ്യങ്ങളിലെ ടിക്കറ്റ് റിസർവേഷൻ നിമിഷ നേരങ്ങൾ കൊണ്ടാണ് വിറ്റ് തീരുന്നത്.
ഇപ്പോളിത സിനിമയുടെ ഇന്ത്യൻ ടിക്കറ്റ് റിസർവേഷൻ വെള്ളിയാഴ്ച (ഓഗസ്റ്റ് 8) ആരംഭിക്കുകയാണ്. കേരളത്തിൽ രാവിലെ 10:30യോടെ സിനിമപ്രേമികൾക്ക് ബുക്ക് മൈ ഷോ, പേടിഎം, ഇന്നത്തെ സിനിമ തുടങ്ങിയ സൈറ്റുകളിൽനിന്ന് സ്വന്തമാക്കാൻ കഴിയുന്നതാണ്.
കേരളത്തിൽ കൂലിയുടെ FDFS രാവിലെ 6 മണിക്കാണ് ആരംഭിക്കുക. എന്നാൽ ഈ ഷോ ചില തീയേറ്ററുകളിൽ മാത്രമേ ലഭ്യമായുള്ളു. തമിഴ് നാട്ടിൽ രാവിലെ 9 മണിക്കാണ് FDFS നടക്കുക. UKയിൽ ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്കും, ദുബായിൽ രാവിലെ 9:30ക്കുമാണ് FDFS നടക്കുക.
സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് കൂലിക്ക് ‘A‘ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇന്ത്യയിലും ലോകമെമ്പാടും കൂലിക്ക് ആദ്യ ദിനം തന്നെ വമ്പൻ പ്രദർശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രജനീകാന്തിനെ പുറമെ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ, ശ്രുതി ഹാസൻ എന്നിവരും കൂലിയിൽ അഭിനയിക്കുന്നു. ഹൃതിക് റോഷനും ജൂനിയർ NTRഉം അഭിനയിക്കുന്ന വാർ 2മായാണ് കൂലി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുക.
