Aavesham MAXMollywood

സൂപ്പർ ഹീറോയായി കല്യാണി പ്രിയദർശൻ വരുന്നു; ‘ലോക‘ സിനിമയുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദുൽഖർ സൽമാൻ

മലയാള സിനിമ ഏറ്റവും പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വനിതാ സൂപ്പർഹീറോ ചിത്രമായ ‘ലോക – അദ്ധ്യായം 1 – ചന്ദ്ര’. ഇപ്പോളിത സിനിമയുടെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിരിക്കുകയാണ്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദർശൻ, നസ്ലാൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

കല്യാണി പ്രിയദർശൻ “ചന്ദ്ര” എന്ന സൂപ്പർഹീറോയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നസ്ലാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് “സണ്ണി” എന്നാണ്. തമിഴ് നടൻ സാൻഡി ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചന്തു സലിം കുമാർ ‘വേണു’ എന്ന കഥാപാത്രത്തെയും അരുൺ കുര്യൻ ‘നിഗൽ’ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

https://twitter.com/abgeorge_/status/1957429599631032801?s=46

മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമായ ‘ലോക‘ ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് സൂപ്പർഹീറോ സീരീസ് നിർമ്മിക്കുന്നത്. സിനിമ ഓണം റിലീസായി ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുക.