FootballIndian Super LeagueKBFCSports

നവോച്ച പുറത്ത്, പകരം സുമിത്: ചെന്നൈയിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ

സീസണിലെ നാലാം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ (ഒക്ടോബർ 31) ഒരുങ്ങുകയാണ്. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ചെന്നൈയിലെ മറീന അറീനയിലാണ് പോരാട്ടം.

സീസണിൽ കളിച്ച 3 മത്സരങ്ങളിൽ ഓരോ വീതം ജയവും പരാജയവും സമനിലയുമായി 4 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതിനാൽ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം നേടിയാൽ പോയിന്റ് പട്ടികയിൽ മുന്നേറ്റമുണ്ടാക്കാം.

ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ഇറക്കുന്ന ഇലവൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം..

ചെന്നൈയിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ

മുംബൈയ്ക്കെതിരെ 4-1-4-1 എന്ന ഫോർമേഷനിലാണ് ആഷ്‌ലി ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയതെങ്കിൽ ചെന്നൈയിനെതിരെ തന്റെ പഴയ ഫോർമേഷനായ 4-4-2 വിലേക്ക് മടങ്ങാനുള്ള സാധ്യതകളുണ്ട്. അങ്ങനെയങ്കിൽ ആഷ്‌ലി എങ്ങനെയായിരിക്കുമെന്ന് നോക്കാം..

ഗോൾ കൂടാരത്തിൽ അമരീന്ദർ സിങ് തന്നെയാണ് ഓപ്‌ഷൻ. മുംബൈയ്ക്കതിരെ തകർപ്പൻ പ്രകടനം നടത്തിയ താരത്തെ മാറ്റുന്നത് പോലും ആഷ്‌ലി ആലോചിക്കില്ല.

പ്രതിരോധത്തിൽ മുംബൈയ്ക്കതിരെ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിക്കാത്ത നവോച്ച സിങ്ങിന് പകരം സുമിത് ശർമ്മ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും. സുമിത് ശർമ്മ, ഐബാൻ, ജെയിംസ് ബോൾട്ടൻ, ഹോർമിപാം എന്നിവർ അണിചേരുന്നതായിരിക്കും പ്രതിരോധം.

മുംബൈയ്ക്കതിരെ മിഡ്ഫീൽഡിൽ ഫ്രഡി അത്ര മികച്ച പ്രകടനമല്ല നടത്തിയതെങ്കിലും ഫ്രഡി തുടരാനാണ് സാധ്യത. ഫ്രഡിക്കൊപ്പം മുംബൈയ്ക്കതിരെ തകർപ്പൻ പ്രകടനം നടത്തിയ കൊസോവിച്ച് ആദ്യ ഇലവനിൽ തുടരും. മലയാളി താരം സനാൻ, ലെഫ്റ്റ് വിങ്ങിലും കോറൂ സിങ് റൈറ്റ് വിങ്ങിലും തുടരും.

ലൂണ- മോമൊ സഖ്യമായിരിക്കും മുന്നേറ്റത്തിൽ. ഇതിൽ ഫാൾസ് 9 പൊസിഷനിലായിരിക്കും ലൂണ കളിക്കുക.

ചെന്നൈയ്ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സ് ഇലവൻ

  • ഗോൾ കീപ്പർ: അമരീന്ദർ സിങ്
  • പ്രതിരോധം: സുമിത് ശർമ്മ, ഐബാൻ, ജോമേഷ് ബോൾട്ടൻ, ഹോർമിപാം
  • മധ്യനിര: സനാൻ, ഫ്രഡി, കോസോവിച്ച്, കോറൂ
  • മുന്നേറ്റം: അഡ്രിയാൻ ലൂണ, മോമൊ

ALSO READ:

English Summary: Discover the Kerala Blasters predicted lineup vs Chennaiyin FC, featuring Sumit Sharma’s return to the defense and a tactical shift to a 4-4-2 formation under coach Ashley Westwood for the crucial ISL clash.