Aavesham MAX

യാഷ് മിഷൻ ഇമ്പോസിബിളിൽ, തലൈവർ 189, വൈറലായി പ്രദീപ്‌ രംഗനാഥന്റെ ‘Lik’ സിനിമയുടെ ടീസർ

പ്രദീപ് രംഗനാഥനെ നായകനാകി സംവിധായകൻ വിഘ്നേഷ് ശിവൻ ഒരുക്കുന്ന ‘Lik‘ സിനിമയുടെ ടീസർ പുറത്തിറങ്ങി. ടീസർ ഇറങ്ങി 8 മണിക്കൂറുന്നുളിൽ 1.9 മില്യൺ ആൾക്കാരാണ് ടീസർ കണ്ടിയിരിക്കുന്നത്. 

വർണ്ണാഭമായ ദൃശ്യങ്ങൾ, വിപുലമായ ക്രമീകരണങ്ങൾ, ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ അത്ഭുതകരമായ രൂപം എന്നിവയാൽ സൂചന നൽകുന്ന, ഭാവിയിലേക്കുള്ള ഒരു സയൻസ് ഫിക്ഷൻ ട്വിസ്റ്റിനൊപ്പം പ്രണയത്തിന്റെയും സവിശേഷമായ ഒരു മിശ്രിതമാണ് ടീസർ വാഗ്ദാനം ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലക്കുകയാണ് സിനിമയുടെ ഭാവിയിലേക്കുള്ള സയൻസ് ഫിക്ഷൻ. ഈയൊരു ഭാഗമായി ബന്ധപ്പെട്ട് ടീസറിൽ ചില സീനുകളിൽ, കനഡാ നായകൻ യാഷ് മിഷൻ ഇമ്പോസിബിൾ 14 അഭിനയിക്കുന്നതായും, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ‘തലൈവർ 189‘ സിനിമയുടെ പോസ്റ്റർ ഭാഗങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാക്കുന്നതാണ്.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിഘ്നേഷ് ശിവൻ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. നായിക കൃതി ഷെട്ടിയാണ്. ഒക്ടോബർ 17ന് ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുക.