നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് ആരംഭിക്കുമെന്ന് കാര്യത്തിൽ കൃത്യമായ ഒരു തീരുമാനയിട്ടില്ല. അത് കൊണ്ട് തന്നെ പല താരങ്ങളെയും ലോണിൽ ടീമുകൾ അയക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് അത്തരത്തിൽ ഒരു കാര്യം ചെയ്തിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് യുവ താരത്തെ ബ്ലാസ്റ്റേഴ്സ് നിലവിൽ ലോണിൽ വിടുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് താരം എബിൻദാസിനെയാണ് നിലവിൽ ലോണിൽ അയച്ചത്.20 വയസുള്ള താരം മിഡ് ഫീൽഡറാണ്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ കപ്പിൽ താരം കളിച്ചിരുന്നു. ഒരൊറ്റ മത്സരം മാത്രമാണ് താരം കളിച്ചത്.
താരത്തെ നിലവിൽ സൂപ്പർ ലീഗ് കേരള ക്ലബ്ബിലേക്കാണ് അയച്ചിരിക്കുന്നത്.കണ്ണൂർ വാരിയർസിലേക്കാണ് താരത്തെ ലോണിലേക്ക് അയക്കുന്നത്.ഇന്ത്യൻ u-20 ക്ക് വേണ്ടിയും താരം ഫുട്ബോൾ തട്ടിയിട്ടുണ്ട്.
