FootballIndian Super CupKBFCSports

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന് 2 അഡ്വാൻറ്റേജുകൾ; സെമി എളുപ്പമാവും

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ചില അഡ്വാൻറ്റെജുകളുണ്ട്. സെമി പ്രവേശനത്തിന് ഈ ആനുകൂല്യങ്ങൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും. അഡ്വാൻറ്റെജുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 30 ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, സ്പോർട്ടിങ് ക്ലബ് ഡൽഹി എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് മാത്രമാണ് സെമി പ്രവേശനം. അതിനാൽ മത്സരങ്ങളെല്ലാം നിർണായകമാണ്. എന്നാൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ചില അഡ്വാൻറ്റെജുകളുണ്ട്. സെമി പ്രവേശനത്തിന് ഈ ആനുകൂല്യങ്ങൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും. അഡ്വാൻറ്റെജുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

വിദേശ താരങ്ങൾ

ഗ്രൂപ്പ് ഡിയിലെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ സ്പോർട്ടിങ് ക്ലബ് ഡൽഹി, മുംബൈ സിറ്റി എഫ്സി എന്നിവർക്ക് നിലവിലെ സ്‌ക്വാഡിൽ ആകെ 4 വിദേശ താരങ്ങൾ മാത്രമേയുള്ളു. രാജസ്ഥാൻ യൂണൈറ്റഡിനൊപ്പം അഞ്ച് വിദേശ താരങ്ങൾ ഉണ്ടെങ്കിലും അവരിൽ എത്രപേർ സ്‌ക്വാഡിൽ ഉണ്ടെന്ന കാര്യം വ്യകതമല്ല. എതിരാളികളുമായി താരതമ്യം ചെയ്‌താൽ ബ്ലാസ്റ്റേഴ്സിന് വിദേശ താരങ്ങളുടെ എണ്ണത്തിൽ അഡ്വാൻറ്റേജുകൾ ഉണ്ട്. ആറ് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉള്ളത്. ഗ്രൂപ്പ് ഡിയിൽ ഏറ്റവും കൂടുതൽ വിദേശ താരങ്ങളുള്ള ക്ലബ് ബ്ലാസ്റ്റേഴ്‌സാണ്. വിദേശ താരങ്ങളുടെ എണ്ണം കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് ഇത് മുതൽക്കൂട്ടാവും.

പ്രീ- സീസൺ

ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകളെ അപേക്ഷിച്ച് കൂടുതൽ സമയം പ്രീ- സീസണിൽ നടത്താനും സൗഹൃദമത്സരങ്ങളും കളിയ്ക്കാൻ കഴിഞ്ഞ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സാണ്. ഒക്ടോബർ ആദ്യവാരം മുതൽ ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ പരിശീലനം നടത്തുന്നുണ്ട്. കൂടാതെ ചെന്നൈയിൻ എഫ്സിയുമായി ഒരു സൗഹൃദ മത്സരവും ബ്ലാസ്റ്റേഴ്സിന് കളിയ്ക്കാൻ കഴിഞ്ഞു എന്നത് ടീം കോമ്പിനേഷന് ഗുണകരമാവും. മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എന്നിവർ കൃത്യമായ പ്രീ- സീസൺ പോലും ലഭിച്ചിട്ടില്ല എന്നതും ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്.

content: Kerala Blasters have a 2-point advantage in the AIFF Super Cup