CricketIndian Cricket Team

CSK രണ്ടാം ജന്മം നൽകി; തകർപ്പൻ ബാറ്റിംഗിലൂടെ സെലക്ടേഴ്സിന് മറുപടിയുമായി താരം

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നിർഭാഗ്യവാന്മാരായ താരങ്ങളിൽ ഒരാളാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പല സമയത്തും BCCI ഇന്ത്യൻ ടീം പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല.

‎ഈ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലും ആദ്യ റൗണ്ട് ഘട്ടത്തിൽ സർഫറാസ് ഖാൻ അൺസോൾഡായിരുന്നു. പിന്നീട് രണ്ടാം റൗണ്ടിൽ താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോളിത CSKയുടെ ഈയൊരു നീക്കം എത്രത്തോളം മികച്ച തീരുമാനമാണെന്ന് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് താരം.

‎നിലവിൽ ഈയടുത്ത് SMAT, VHT ടൂർണമെന്റുകളിൽ മുംബൈക്കായി താരം കളിച്ച എല്ലാ മത്സരത്തിലും ഗംഭീര പ്രകടനമാണ് സർഫറാസ് ഖാൻ കാഴ്ചവച്ചത്. കഴിഞ്ഞ ആറു മത്സരത്തിൽ നാലാർത്ഥ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് താരം നേടിയത്.

‎ഏഴ് മത്സരങ്ങൾ നിന്ന് 501റൺസുകളാണ് താരം അടിച്ചു കൂട്ടിയത്. 100(47)*, 52(40), 64(25), 73(22), 55(49), 157(75) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. എന്തിരുന്നാലും താരത്തിന്റെ ഈയൊരു ഗംഭീര തിരിച്ചുവരവ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.

‎അതോടൊപ്പം ജനുവരി 11ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ്‌ ഏകദിന മത്സരത്തിന് മുന്നോടിയായി ടീം സെലക്ടേഴ്സിന് താരം തന്റെ പ്രകടനത്തോടെ സൂചനകൾ നൽകിയിരിക്കുകയാണ്.