നിക്ഷേപ കൈമാറ്റങ്ങളെല്ലാം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ വമ്പൻ സൈനിങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇംഗ്ലീഷ് സെന്റർ ബാക്കായ ജെയിംസ് ബോൾട്ടൺ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. 32 കാരനായ താരം നിലവിൽ ഫ്രീ ഏജന്റാണ്.
ഇംഗ്ലണ്ടിലെ വിവിധ ഡിവിഷൻ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടി ഏറെ പരിചയസമ്പന്നായ താരം കൂടിയാണ് ജെയിംസ്. ഏകദേശം 400ൽ ഏറെ മത്സരങ്ങൾ താരം ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. സെന്റർ ബാക്ക് പൊസിഷൻ പുറമെ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ജെയിംസ്. നിലവിൽ 2.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.
ALSO READ:-
1.83m നീളമുള്ള ജെയിംസ്, ശക്തമായ കരുത്ത് കൊണ്ടും മികച്ച ചാട്ട ശേഷി കൊണ്ടും എരിയൽ ബോൾ ക്ലിയറിങ്ങിന് പേരു കേട്ട താരമാണ്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫർ അഭ്യൂഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതാണ്.
Summary:- Kerala Blasters are reportedly interested in signing experienced English centre-back James Bolton. The 32-year-old is currently a free agent and has made more than 400 appearances across English divisions. Bolton can also operate as a right-back, while his aerial ability and physical strength could add depth to the Blasters’ defence.
