ഒരു ടീമിന്റെ വിജയത്തിന് ഏറ്റവും നിർണായകമായ ഘടകമാണ് ഒത്തിണക്കം. അങ്ങനെയെങ്കിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം ഏതാണ്?
ഒത്തിണക്കം എന്നത് കൊണ്ടുദ്ദേശിക്കുന്നത് മികച്ച താരങ്ങളെ വൻ വില കൊടുത്ത് വാങ്ങിക്കുന്ന ടീം എന്നല്ല, മറിച്ച് കളത്തിനകത്തും പുറത്തും ഒരു കുടുംബം പോലെ കഴിയുന്ന ടീമെന്ന അർത്ഥം.
ഐഎസ്എല്ലിൽ ആദ്യ രണ്ട് റൗണ്ടുകൾ പുരോഗമിക്കുമ്പോൾ ലീഗിലെ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം ഏതാണെന്ന് നമ്മുക്ക് പരിശോധിക്കാം..
വടക്ക് കിഴക്കിന്റെ ഒത്തിണക്കം (NorthEast United FC team chemistry)
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഒത്തിണക്കം എന്നതാണ് അർത്ഥം. പേരിലെ ഒത്തിണക്കം കളത്തിലും പ്രകടമാക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
ഒരു കുടുംബം എന്ന രീതിയിലാണ് ആ ക്ലബ് മുന്നോട്ട് പോകുന്നത്. എന്നാൽ അത് കേവലം ദിവസം കൊണ്ടുണ്ടാക്കിയ ഒത്തിണക്കമല്ല. അതിന് പിന്നിൽ ചില വ്യക്തികളുടെ നിർണായക പങ്ക് കൂടിയുണ്ട്. ആ വ്യക്തികൾ ആരൊക്കെയാണെന്ന് നോക്കാം..
ജോൺ എബ്രഹാം

ഐഎസ്എല്ലിലെ ഏറ്റവും പാഷനേറ്റ് ആയ ക്ലബ് ഉടമ ആരാണെന്ന് ചോദിച്ചാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വരെ നൽകുന്ന ഉത്തരം അത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉടമ ജോൺ എബ്രഹാം എന്നതായിരിക്കാം.
ഒരു കാലത്ത് ഐഎസ്എല്ലിലെ ദുർബലരായ ടീമായിരുന്നു അവർ. എന്തിനേറെ മികച്ച ഹോം ജേഴ്സി പോലുമില്ലാതെ അതിലൊരു മുഖ്യ സ്പോൺസർ പോലുമില്ലാതെ ഐഎസ്എൽ കളിച്ച ചരിത്രം അവർക്കുണ്ട്.
അവിടെ നിന്ന് 2 ഡ്യൂറണ്ട് കപ്പുകൾ ഉയർത്താൻ മാത്രം അത്ര ശക്തരായി മാറിയതിന് പിന്നിൽ ജോൺ എബ്രഹാം എന്ന ഉടമയുടെ മികവ് കൂടിയുണ്ട്.
യുവാൻ പെഡ്രോ ബെനാലി
ഐഎസ്എൽ ചരിത്രത്തിൽ ഒരു ക്ലബിനൊപ്പം ഏറ്റവും കൂടുതൽ കാലം മുഖ്യപരിശീലകനായി തുടർന്ന വ്യക്തിയാണ് സ്പാനിഷ് കോച്ച് യുവാൻ പെഡ്രോ ബെനാലി.
2023 ൽ ടീമിന്റെ മുഖ്യപരിശീലകനായി എത്തിയ അദ്ദേഹം ടീമിനെ പതിയെ പതിയെ വളർത്തിയെടുത്തു. അദ്ദേഹത്തിൻറെ ആ അധ്വാനമാണ് ഇന്ന് നോർത്ത് ഈസ്റ്റ് എന്ന കുടുംബം.
ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിൽ നോർത്ത് ഈസ്റ്റ് നായകൻ അലാദീൻ അജാരി ഗോൾ നേടിയപ്പോൾ അദ്ദേഹം സന്തോഷം പങ്കിടാൻ ആദ്യം ഓടിയെത്തിയത് പരിശീലകൻ പെഡ്രോ ബെനാലിയുടെ അടുത്താണ്. അവരുടെ ആ സന്തോഷപ്രകടനത്തിൽ നിന്ന് തന്നെ അതൊരു ക്ലബ് മാത്രമല്ല, ഒരു കുടുംബം എന്നത് വ്യക്തമാണ്.
മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ നാലാം ഗോൾ നേടിയ അമൻ സികെയുടെ ഗോൾ ആഘോഷവും അടിവരയിടുന്നത് ഒരു ടീം എന്നതിലുപരി ഒരു കുടുംബം എന്ന അന്തരീക്ഷം നോർത്ത് ഈസ്റ്റ് എന്ന ക്ലബിൽ ഉണ്ടെന്നാണ്. അമനെ നായകൻ അജാരി അഭിനന്ദിച്ചത്തിന്റെ ദൃശ്യങ്ങൾ തന്നെ അതിന്റെ തെളിവാണ്.
ഇത്തരത്തിൽ ഒരു കുടുംബം എന്ന നിലയിൽ ക്ലബ്ബിനെ മുന്നോട്ട് കൊണ്ട് പോവാൻ പരിശീലകൻ ജോൺ അബ്രാഹിമിനും പരിശീലകൻ ബെനാലിക്കും സാധിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനും വേണ്ടത് ഇത്തരത്തിലൊരു ഒത്തിണക്കമാണ്. എങ്കിൽ മാത്രം കെട്ടുറപ്പോടെ ഈ ക്ലബ് മുന്നോട്ട് പോകുകയുള്ളു.
ഇവാൻ വുകോമനോവിച്ചിന്റെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഒരു ഒത്തിണക്കം പ്രകടമായിരുന്നെങ്കിലും പിന്നീട് നല്ല താരങ്ങളെയൊക്കെ കൈവിട്ടും, വിറ്റഴിച്ചും ആ ഒത്തിണക്കത്തെ അന്നത്തെ മാനേജ്മെന്റ് നശിപ്പിച്ചു.
എന്നാൽ പുതിയ ഉടമകളുടെ കീഴിൽ അത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കില്ല എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
ALSO READ:
- പരീക്ഷണങ്ങൾ വേണ്ട: ബ്ലാസ്റ്റേഴ്സിന് ജയിക്കാനുള്ള പെർഫെക്റ്റ് ഇലവൻ ഇതാ….
- ആ താരത്തെ പുറത്തിരുത്തിയത് തിരിച്ചടിയായി: ബ്ലാസ്റ്റേഴ്സ് തോൽക്കാനുള്ള മറ്റൊരു കാരണം ഇതാ..
- പ്രതിരോധത്തിൽ ദുരന്തമായി 2 താരങ്ങൾ: നോർത്ത് ഈസ്റ്റിനെതിരെ തോൽക്കാനുള്ള കാരണം ഇതാ..
English Summary: NorthEast United FC team chemistry sets a benchmark in the ISL, driven by owner John Abraham and coach Juan Pedro Benali. Their family like bonding on and off the field serves as a successful blueprint for other clubs like Kerala Blasters to follow.
