FootballIndian Super LeagueKBFCSports

ആ താരത്തെ പുറത്തിരുത്തിയത് തിരിച്ചടിയായി: ബ്ലാസ്റ്റേഴ്‌സ് തോൽക്കാനുള്ള മറ്റൊരു കാരണം ഇതാ..

സീസണിലെ രണ്ടാം പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് (kerala blasters) നോർത്ത് ഈസ്റ്റിനെതിരെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം.

ഡിഫൻസിന്റെ പിഴവ് തന്നെയായിരുന്നു പരാജയത്തിലേക്ക് നയിച്ചത്. കൂടാതെ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് പ്ലെയിങ് ഇലവനിൽ നടത്തിയ ഒരു മാറ്റം കൂടി പരാജയത്തിന് കാരണമായിട്ടുണ്ട്. എന്താണ് ആഷ്‌ലിയ്ക്ക് സംഭവിച്ച ആ പിഴവ്? അറിയാം…

ആഷ്‌ലിയുടെ പ്ലെയിങ് ഇലവനിലെ പ്രധാന വീഴ്ച

kerala blasters
Ashley Westwood – Kerala Blasters FC Head Coach

സാധാരണ 4 ഡിഫൻഡർമാരെ അണിനിരത്തി കൊണ്ടുള്ളതാണ് ആഷ്‌ലിയുടെ ഫോർമേഷൻ. എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ ആരാധകർക്ക് പ്ലെയിങ് ഇലവനിൽ കാണാനായത് 5 പ്രതിരോധ താരങ്ങളെയാണ്.

സുമിത് ശർമ്മ, ജെയിംസ് ബോൾട്ടൻ, ഐബാൻ ഡോഹ്ലിങ്, ഹോർമിപാം എന്നീ കാശിക്കെതിരെ കളിച്ച 4 ഡിഫൻഡർമാരെ കൂടാതെ അമേ റാണാവാഡ ആഷ്‌ലിയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ അമേയുടെ ഐഎസ്എൽ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

എന്നാൽ ലെഫ്റ്റ് റൈറ്റ് ബാക്കായ താരത്തെ ആഷ്‌ലി കളിപ്പിച്ച പൊസിഷനായിരുന്നു ആഷ്‌ലിയ്ക്ക് സംഭവിച്ച വീഴ്ച. റൈറ്റ് ബാക്കായ താരത്തെ ആഷ്‌ലി ഏൽപ്പിച്ച ദൗത്യം റൈറ്റ് വിങ്ങായിരുന്നു.

കാശിക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ കോറൂ സിംഗിനെ പുറത്തിരുത്തിയാണ് ആഷ്‌ലി അമേയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.

റൈറ്റ് വിങ്ങിൽ ഓവർലാപ് ചെയ്ത് മാത്രം കളിച്ചിരുന്ന റൈറ്റ് ബാക്കായ അമേയ്ക്ക് റൈറ്റ് വിങ്ങർ എന്ന പൊസിഷനിൽ തിളങ്ങാനായില്ല. അമേ കളിച്ച ആദ്യ പകുതിയിൽ റൈറ്റ് വിങ് ശോകമായിരുന്നു. ഒരൊറ്റ മികച്ച നീക്കം പോലും അവിടെ നിന്നുണ്ടായില്ല.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അമേയ്ക്ക് പകരം റൈറ്റ് വിങ്ങിൽ കോറൂ സിങ് എത്തിയതോടെയാണ് റൈറ്റ് വിങ്ങിൽ ജീവൻ വെച്ച് തുടങ്ങിയത്. ഒരു പക്ഷെ മത്സരത്തിന്റെ പ്ലെയിങ് ഇലവനിൽ തന്നെ കോറൂ സിംഗിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നോർത്ത് ഈസ്റ്റ് ആദ്യ പകുതിയിൽ തന്നെ ഒരൽപം സമ്മർദ്ദത്തിലായേനെ.

ഡിഫൻസിൽ വന്ന പ്രശനങ്ങളാണ് തോൽവിക്ക് നയിച്ചതെങ്കിലും മധ്യനിരയിൽ വിബിൻ മോഹന്റെ മോശം പ്രകടനവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

മധ്യനിരയിൽ നിന്ന് മികച്ച പാസുകൾ മുന്നേറ്റത്തിലേക്ക് നല്കാൻ വിബിന് സാധിച്ചില്ല. ഒപ്പം കോർണർ കിക്കുകളിലും ഇമ്പാക്റ്റ് കൊണ്ട് വരാൻ വിബിൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണ മുന്നേറ്റത്തിൽ നിന്നും മധ്യനിരയിലേക്ക് ഇറങ്ങിയ കളിച്ചപ്പോഴാണ് കുറച്ചെങ്കിലും മധ്യനിര മെച്ചപ്പെട്ടത്.

ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീൻ പ്രകടനത്തിൽ മെച്ചപ്പെട്ടെങ്കിലും മത്സരത്തിൽ ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ല.

ഇന്ന് ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങിയ ഗിനിയൻ സ്‌ട്രൈക്കർ മോമോ യാൻസാനെ തകർപ്പൻ ഗോൾ നേടി വരവറിയിച്ചത് ഒരു പോസറ്റീവ് ഘടകമാണ്. വരും മത്സരങ്ങളിൽ മികച്ച രീതിയിൽ പന്ത് ലഭിച്ചാൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന താരമാണ് മോമൊ.

ALSO READ:

English Summary: A heavy 4-1 defeat for kerala blasters against NorthEast United highlights major tactical errors in the playing eleven, poor midfield control, and defensive vulnerabilities.