CricketIndian Cricket TeamSports

പാകിസ്താനെതിരെ ടീം മാറും; സൂപ്പർ താരം ഇലവനിൽ നിന്ന് പുറത്തേക്ക്, പകരം മറ്റൊരു താരം

ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.

ഏഷ്യകപ്പിൽ യുഎഇക്കെതിരെ നേടിയ മികച്ച വിജയത്തിന് പിന്നാലെ ഇന്ത്യ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. ബദ്ധവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.

പാകിസ്താനെതിരെ ശിവം ദുബെയെ ഒഴിവാക്കി അർഷ്ദീപ് സിംഗിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ ബോളിംഗ് കരുത്ത് വർദ്ധിപ്പിക്കാനാണ് ഈ നീക്കം.

യുഎഇക്കെതിരെ ദുബെ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും യുഎഇ അല്ല പാക്കിസ്ഥാൻ. അതിനാൽ പേസ് നിര ഇന്ത്യയ്ക്ക് ശക്തമാക്കേണ്ടതുണ്ട്. അതിന് മികച്ച ഓപ്‌ഷൻ ദുബെയാണ്.സമീപകാലത്തായി അർഷ്ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

അതേ സമയം അർശ്ദീപ് ഒഴികെ ടീമിൽ മറ്റ് മാറ്റങ്ങൾ നടത്താൻ സാധ്യതയില്ല. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ പരിശോധിക്കാം..

ഇന്ത്യ സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ബുംറ, അർശ്ദീപ് സിങ്