in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

വീണ്ടും പെനാൽറ്റി ശാപം; മൂന്നാമതും ഷൂട്ട്ഔട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്

2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് സ്‌ക്വാഡ് കേരളാ പ്രീമിയർ ലീഗിൽ മുത്തമിട്ടിരുന്നു. അതാണ് ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ആദ്യ കിരീടം. ഇന്ന് റിസർവ് സ്‌ക്വാഡ് ബ്ലാസ്റ്റേഴ്സിന് രണ്ടാം കിരീടം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ കുട്ടിക്കൊമ്പന്മാർ ബന്ദോദ്ക്കർ ട്രോഫിയിൽ എഫ്സി ഗോവയോട് പൊരുതി തോറ്റു.

ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ 4-3 ന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയിരുന്നു. ബ്ലാസ്റ്റേഴ്‌സ് നായകൻ യോഹിൻബാ മീതെ, കോറൗ സിങ് എന്നിവരുടെ ഷോട്ടുകളാണ് ലക്ഷ്യം കാണാതെ പുറത്ത് പോയത്. ഇതോടെ ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സ് വീഴുകയും ഗോവ കിരീടം ഉയർത്തുകയും ചെയ്തു.

ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് വീഴുന്നത് ഇതാദ്യമല്ല. സീനിയർ ടീം 3 തവണയാണ് ഫൈനലിൽ വീണത്. ഇതിൽ രണ്ട് പ്രാവശ്യവും ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഉദ്‌ഘാടന സീസണിൽ അവസാന നിമിഷത്തിൽ വീണ ഗോളിൽ ഡേവിഡ് ജയിംസിന്റെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വീണു.

2016 ൽ സ്റ്റീവ് കോപ്പലിന്റെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെ ഷൂട്ട്ഔട്ടിൽ എടികെയ്ക്ക് മുന്നിൽ വീണു. 2021-22 സീസണിൽ ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്സും ഷൂട്ട്ഔട്ടിൽ ഹൈദരാബാദിനോട് തോറ്റു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന് ഒട്ടനേകം യുവതാരങ്ങളെ സംഭവന ചെയ്ത തോമസ് ചോഴ്സിന്റെ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമും ബന്ദോദ്ക്കർ ട്രോഫിയിൽ എഫ്സി ഗോവയോട് ഷൂട്ട്ഔട്ടിൽ പരാജയപെട്ടു.

ALSO READ: ലൂണയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനും എത്തുന്നു

ALSO READ: ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി വരും

ALSO READ: ലൂണ പുതിയ കരാർ അംഗീകരിച്ചു

ബ്ലാസ്റ്റേഴ്സിന് കിരീടം ഇല്ല;ഫൈനലിൽ ഗോവയോട് തോൽവി🥲

ലൂണക്കായി ഗോവ നൽകിയ ഓഫർ കണ്ടോ; പൈസയല്ല വലുത് ഓർമിപ്പിച്ച് സൂപ്പർ താരം…