ഏപ്രിൽ 20 നാണ് കലിംഗ സൂപ്പർ കപ്പ് ആരംഭിക്കുന്നത്. ടീമുകളെല്ലാം ഇതിനോടകം പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർ കപ്പിനായി ടീമുകൾ ഒരുക്കം നടത്തിനിടെ ഈസ്റ്റ് ബംഗാളിൽ പരിശീലകനും വിദേശ താരവും തമ്മിൽ നടന്ന വാക്ക് തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഈസ്റ്റ് ബംഗാൾ പരിശീലകൻ ഓസ്കാർ ബ്രൂസോണും ടീമിലെ ബ്രസീലിയൻ താരമായ ക്ലിന്റൺ സിൽവയും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും സിൽവ പരിശീലന സെക്ഷനിൽ നിന്ന് പുറത്ത് പോകുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
അതേ സമയം സിൽവയുമായി ക്ലബ് വേർപിരിയുന്നതായി കഴിഞ്ഞ ദിവസം ക്ലബ് അറിയിച്ചിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്ക് തർക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
അതേ സമയം സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ. ഏപ്രിൽ 20 ന് വൈകുന്നേരം നാലര മണിക്കാണ് മത്സരം.
ഈ മത്സരത്തിലെ വിജയികൾ മോഹൻ ബഗാൻ- ചർച്ചിൽ ബ്രദേഴ് മത്സര വിജയികളെ നേരിടും. എന്നാൽ മോഹൻ ബഗാൻ സീനിയർ ടീമിനെയല്ല സൂപ്പർ കപ്പിൽ ഇറക്കുന്നത്.