CricketIndian Cricket TeamSports

ഓസ്ട്രലിയൻ സ്‌ക്വാഡിൽ അവസാനനിമിഷ മാറ്റം; ഇന്ത്യയുടെ പേടി സ്വപ്‌നത്തെ ടീമിൽ ഉൾപ്പെടുത്തി കങ്കാരുക്കൾ

നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുബോൾ ഓസിസ് നിരയിലെ ഒരു സുപ്രധാന മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ സാധ്യതയുള്ള ഘടകമാണ്.

ഇന്ത്യ- ഓസിസ് പരമ്പരയ്ക്ക് ഒക്ടോബർ 19 ന് തുടക്കമാവുകയാണ്. വിരാട് കോഹ്ലി- രോഹിത് ശർമ്മ എന്നീ സൂപ്പർ താരങ്ങൾ തിരിച്ചെത്തുന്ന പരമ്പര എന്ന വിഷേഷണം കൊണ്ട് ശ്രദ്ധേയമാണ് പരമ്പര. കൂടാതെ ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്. നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുബോൾ ഓസിസ് നിരയിലെ ഒരു സുപ്രധാന മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ സാധ്യതയുള്ള ഘടകമാണ്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഓസിസ് ടീമിൽ ഇടപിടിച്ച ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പരിക്കേറ്റ് പുറത്തായതോടെ പകരക്കാരായി സ്റ്റാർ ബാറ്റ്‌സ്മാൻ മാർനസ് ലബുഷെയ്‌നെ (Marnus Labuschagne) ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ള ഘടകമാണ്.

ALSO READ: ഐപിഎല്ലിൽ മിന്നും പ്രകടനം; എന്നിട്ടും ഗംഭീറിന് വേണ്ട, നിരാശ പ്രകടിപ്പിച്ച് സൂപ്പർ താരം

സമീപകാലത്തായി മോശം ഫോമിലാണ് ലബുഷെയ്‌ൻ എങ്കിലും ഏത് അവസരത്തിലും മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. മോശം പ്രകടനമെന്ന് പറയുമ്പോൾ പോലും ഏകദിനത്തിൽ 34.64 ശരാശരിയുള്ള താരമാണ് ലബുഷെയ്‌ൻ.ഇന്ത്യയ്‌ക്കെതിരെ മികച്ച കണക്കുകളും അദ്ദേഹത്തിനുണ്ട് എന്നത് ഇന്ത്യ കരുതിയിരിക്കേണ്ടഘടകമാണ്.

ALSO READ: സഞ്ജു, ദീപക് ചഹർ, മിച്ചൽ സ്റ്റാർക്ക്; ഐപിഎൽ ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ഇതാ

2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോൾ ലബുഷെയ്‌ന്റെ പ്രകടനം ഏറെ നിർണായകമായിരുന്നു.

ALSO READ: വർഷങ്ങളായി ഇന്ത്യൻ സ്‌ക്വാഡിൽ; പക്ഷെ ഇത് വരെ അരങ്ങേറ്റം നടത്തിയിട്ടില്ല; വേദന പങ്ക് വെച്ച് ഇന്ത്യൻ ബാറ്റർ