FC BarcelonaFootballManchester United

മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടി ബാഴ്‌സ; മാൻ.യുണൈറ്റഡിന്റെ സൂപ്പർ താരം ടീമിലേക്ക്

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് വിങ്ങർ മാർക്കസ് രാഷ്‌ഫോർഡിനെ സ്വന്തമാക്കാനുള്ള നീകങ്ങളിലാണ് ലാ-ലിഗ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ. ഒരു സീസൺ നീളുന്ന ലോൺ കരാറിലാണ് ബാഴ്സ രാഷ്ഫോർഡിനെ സ്വന്തമാക്കാൻ നോക്കുന്നത്.

നിലവിൽ മാൻ.യുണൈറ്റഡ് ഈയൊരു നീകത്തിന് തയ്യാറാണ്. താരത്തിനായുള്ള വേർബൽ എഗ്രിമെന്റ് എല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി വരും ദിവസങ്ങളിൽ താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കുന്നതായിരിക്കും.

ലോൺ ഡീലിനോടൊപ്പം പിന്നീട് താരത്തെ വാങ്ങുവാനുള്ള ഓപ്ഷൻ കൂടി ഈ കരാറിൽ ഉൾപ്പെടുന്നുണ്ട്. സ്പാനിഷ് യുവ താരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ കഴിയാതെ വന്നതോടെയാണ് ബാഴ്സ രാഷ്ഫോർഡിനായി രംഗത്ത് വന്നത്. താരത്തിന് ഏകദേശം മൂന്ന് കോടിയോളമായിരിക്കും വീക്കിലി വെജായി ബാഴ്സയിൽ ലഭിക്കുക.